Recent Posts

December, 2016

 • 23 December

  ഇന്നും നാളെയും ബാങ്ക് അവധി ; എടി എമ്മുകള്‍ പൂര്‍ണ്ണ സജ്ജമ്മാക്കി

  തിരുവനന്തപുരം : ഇന്നും നാളെയും സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് അവധി ആയതിനാല്‍ ക്രിസ്തുമസ് ദിവസം ജനങ്ങള്‍ക്ക്‌ ആവശ്യത്തിന് പണം ലഭ്യമാക്കാന്‍ സംസ്ഥാനത്തെ എല്ലാ എ ടി എമ്മുകളും പൂര്‍ണ്ണ സജ്ജമാക്കി.  എല്ലാ എ ടി എമ്മുകളിലും ആവശ്യത്തിന് പണം നിറച്ചു . പണം നിറയ്ക്കാന്‍ പുറം കരാര്‍ എടുത്തിട്ടുള്ള എല്ലാ കമ്പനികളും സുസജ്ജമായി കഴിഞ്ഞു . പണം തീരുന്നതനുസരിച്ച് യഥാക്രമം പണം നിറയ്ക്കാന്‍ എല്ലാ കമ്പനികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

  Read More »
 • 23 December

  ഭീകരവാദം അവസാനിപ്പിച്ചാൽ പാകിസ്ഥാനുമായി ചർച്ച : ഇന്ത്യ 

  ന്യൂഡൽഹി :പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് തയാറാണെന്ന് ഇന്ത്യ. എന്നാൽ ചർച്ച ആരംഭിക്കണമെങ്കിൽ ഭീകരവാദികളെ പിന്തുണയ്ക്കുന്ന നടപടി അവസാനിപ്പിക്കുകയും സമാധാനമുള്ള അന്തരീക്ഷം  പാക്കിസ്ഥാൻ സൃഷ്ടിക്കുകയും വേണമെന്ന്  ഇന്ത്യൻ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.  ഇന്ത്യയുമായുള്ള പ്രശ്നങ്ങളിൽ സമാധാനപരമായ ഒത്തുതീർപ്പാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വികാസ് സ്വരൂപ്.

  Read More »
 • 23 December

  പുരാതന ഇന്ത്യയിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചിരുന്നു : ചരിത്ര ഗവേഷകർ 

  കൊൽക്കത്ത : പുരാതന ഇന്ത്യയിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചിരുന്നതായി ചരിത്ര ഗവേഷകർ അഭിപ്രായപ്പെടുന്നു. ലോക പ്രശസ്ത പുരാവസ്തു ഗവേഷകൻ ജോനാഥൻ മാർക്ക് കെനോയറാണ് ഈ കാര്യം വ്യക്തമാക്കുന്നത് . അയ്യായിരത്തോളം വർഷങ്ങൾക്ക് മുൻപുള്ള ഹാരപ്പൻ സംസ്‌കൃതിയുടെ കാലത്താണ് കളിമണ്ണു കൊണ്ടുള്ള ചില പ്രത്യേക രീതിയിൽ നിർമ്മിച്ച ഫലകങ്ങൾ ധനവിനിമയത്തിന് ഉപയോഗിച്ചതായി പറയുന്നത് . ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപുതന്നെ ഭാരതം ഒരു ക്യാഷ്‌ ലസ് എക്കണോമി ആയിരുന്നു എന്നാണ് ചരിത്ര ഗവേഷകർ …

  Read More »
 • 22 December

  ജനങ്ങളെ ഷോക്കടിപ്പിക്കും: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാന്‍ നീക്കം

  തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാന്‍ നീക്കം. യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെ കൂട്ടാനാണ് റെഗുലേറ്ററി കമ്മിഷന്റെ ശുപാര്‍ശ. ഫെബ്രുവരിയില്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നേക്കും . വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ പ്രതിസന്ധി മുന്നില്‍ കണ്ടാണ് വൈദ്യുതി നിരക്ക് കൂട്ടുക എന്ന ന്യയംമാകും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുക.  വ്യാവസായിക ആവശ്യത്തിന് മുപ്പത് പൈസ വരെയും കൂട്ടിയേക്കും. മാസം 40 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്ന ബിപി‌എല്‍ കുടുംബങ്ങളെ …

  Read More »
 • 22 December

  കോണ്‍ഗ്രസിന് ജനകീയ അടിത്തറ നഷ്ടപ്പെട്ടു: ഒരു സത്യം പറഞ്ഞതിന്‍റെ സന്തോഷത്തില്‍ ആന്റണി

  തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന് ജനകീയ അടിത്തറയില്‍ ഇടിവുണ്ടായെന്ന് ആന്റണി. യാഥാര്‍ത്ഥ്യം മാനസിലാക്കി മുന്നോട്ട് പോകണം. ഇല്ലെങ്കില്‍ പ്രശ്നം അതീവ  ഗുരുതരമാകും. സംസ്ഥാന നേതൃത്വത്തിന് വേണ്ടത് വിട്ടുവീഴ്ച മനോഭാവമാണെന്നും ആന്റണി പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രധാന നേതാക്കള്‍ വി.എം സുധീരനും ഉമ്മന്‍‌ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ്. ഇവര്‍ വിട്ടുവീഴ്ചയ്ക്ക് തയാറായാല്‍ മാത്രമേ കോണ്‍ഗ്രസിന്റെ പ്രതിസന്ധി മറികടക്കാനാവൂ. ജനകീ‍യ അടിത്തറയില്‍ വലിയ ചോര്‍ച്ചയുണ്ടാപ്പോള്‍ തന്നെ പ്രശ്നങ്ങള്‍ പറഞ്ഞ് തിരുത്തേണ്ടതായിരുന്നു. ഇനിയും വൈകിയാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും …

  Read More »
 • 22 December

  പ്രമുഖരുടെ അഭിപ്രായം

  ആര്‍ എസ്എസ്നെക്കുറിച്ച് പ്രമുഖരുടെ അഭിപ്രായം മഹാത്മാഗാന്ധി “സംഘടനയുടെ നടത്തിപ്പിനു പിന്നിലെ ഉദാത്തഭാവവും അതില്‍ക്കൂടി താങ്കള്‍ (പൂജനീയ ഡോക്ടര്‍ജിയോടു) വളര്‍ത്തിയെടുത്ത അത്ഭുതകരമായ അച്ചടക്കവും കണ്ടു ഞാന്‍ വളരെയേറെ സന്തോഷിക്കുന്നു. ആത്മാര്തമായ് താങ്കള്‍ക്ക് വിജയം നേരുകയും ചെയ്യുന്നു ”   ഡോക്ടര്‍ സക്കീര്‍ ഹുസൈന്‍ “ആര്‍. എസ്. എസ്. മുസ്ലിങ്ങളെ വെറുക്കുകയും ഹിമ്സിക്കുകയും ചെയ്യുന്നുവെന്ന ആക്ഷേപം തികച്ചും സത്യവിരുധമാണ്. പരസ്പര സ്നേഹം, സഹകരണം, സമവായം, ഇവയുടെ പാഠങ്ങള്‍ മുസ്ലിങ്ങള്‍ അവരില്‍ നിന്ന് പഠിക്കേണ്ടതാണ്” …

  Read More »
 • 22 December

  ജാര്‍ഖണ്ഡില്‍ മുഴുവന്‍ സര്‍വകലാശാലകളിലും എബിവിപിയ്ക്ക് മിന്നുന്ന ജയം

  റാഞ്ചി: ജാര്‍ഖണ്ഡിലെ അഞ്ച് സര്‍വകലാശാലകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ചിലും എബിവിപിയ്ക്ക് തകര്‍പ്പന്‍ ജയം. നാലിടത്ത് ഒറ്റയ്ക്കും ഒരിടത്ത് സഖ്യവുമായി മത്സരിച്ചാണ് എബിവിപി ശക്തി തെളിയിച്ചത്. എട്ട് വര്‍ഷത്തിന് ശേഷമാണ് റാഞ്ചി, വിനോബ ഭാവേ, സിഡോ കാന്‍ഹു മര്‍മു സര്‍വകലാശാലകളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2007 ല്‍ ഈ മൂന്ന് സര്‍വകലാശാലകളിലും എബിവിപി-എജെസിഎസ് സഖ്യം വിജയിച്ചിരുന്നു. ഇത്തവണ റാഞ്ചി ഒഴിച്ചുള്ള സര്‍വകലാശാലകളില്‍ എബിവിപി ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കുകയായിരുന്നു. ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന നിലമ്പര്‍-പീതാമ്പര്‍ സര്‍വകലാശാലയില്‍ …

  Read More »
 • 22 December

  പിണറായി വിജയന്‍റെ ഗൾഫ് പര്യടനം പരാജയം; കൂടുതലും അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ച ക്യാമ്പുകളിൽ എത്തിയ വിജയനെ ” യേ കോൻ ഹേ ” എന്ന ചോദ്യം ഉയർത്തിയാണ് സ്വീകരിച്ചത്

  ദുബായ്‌ : മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന്‍റെ ആദ്യ ദുബായ്‌ സന്ദർശനം തീർത്തും പരാജയം . വിജയൻറെ സന്ദർശനം പ്രവാസി മലയാളികളിൽ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ല . വിദേശ ടൂർ എന്നതിനപ്പുറം സംസ്ഥാനത്തിന്റെ നേട്ടങ്ങൾക്കുതകുന്ന ഒരു നിർണ്ണായക നീക്കങ്ങളും നടത്തുവാൻ സന്ദർശനത്തിനായില്ല എന്നതാണ് വാസ്തവം . സി പി എം അനുഭാവ സംഘടനകളുടെയും ചില വ്യക്തികളുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങാൻ കഴിഞ്ഞു എന്നത് മാത്രമേ സന്ദർശനംകൊണ്ട് സാധ്യമായൊള്ളു. കോടികൾ ചിലവഴിച്ചുള്ള …

  Read More »
 • 22 December

  സി.പി.എം ഫാസിസത്തിനെതിരെ കാസര്‍ഗോഡ് ജില്ലയില്‍ വ്യാപക പ്രതിഷേധം

  കാഞ്ഞങ്ങാട്: ചീമേനിയില്‍ എന്‍.ഡി.എ അക്രമത്തില്‍ പ്രതിഷേധിച്ച് ഭാരതീയ ജനതാപാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെമ്പാടും പ്രതിഷേധയോഗങ്ങളും പ്രകടനങ്ങളും നടന്നു.  ചീമേനിയില്‍ എന്‍.ഡി.എ. പൊതുയോഗത്തിനു നേരെ ഇരുന്നൂറിലധികം വരുന്ന സി.പി.എം അക്രമികള്‍ അഴിച്ചുവിട്ടത് കേരളം ഫാസിസത്തിന്റെ വഴിയെ ആണെന്നതിന്റെ സൂചനയാണെന്നും പിണറായി വിജയന്റെ ഭരണകാലത്ത് സംസ്ഥാനത്ത് നിയമവാഴ്ച്ചയും ക്രമസമാധാനവും പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്നും ബി.ജെ.പി. ജില്ലാ സെക്രട്ടറി എ. വേലായുധന്‍ പറഞ്ഞു.  കാഞ്ഞങ്ങാട് നടന്ന പ്രതിഷേധ യോഗത്തെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. വന്ദേമാതരഗാനാലാപനത്തെ പോലും തടസ്സപ്പെടുത്തിയ അക്രമികള്‍ …

  Read More »
 • 22 December

  ഷാഹിന നഫീസയുടെ ചോദ്യങ്ങൾക്ക് ശക്തമായ മറുചോദ്യവുമായി ജയശ്രീ നായർ 

  കേരള പൊലീസിലെ കാവിവൽക്കരണത്തിലെ വസ്തുതകൾ നിരത്തുന്ന ഷാഹിന നഫീസയോട് കുറച്ചു ചോദ്യങ്ങൾ..   ബി ജെ പിയും സംഘപരിവാറും പ്രതിസ്ഥാനത്തു വന്നാൽ ഒന്നും ചെയ്യില്ല എങ്കിൽ കുറച്ചു ദിവസം മുൻപ് ഒരുആർ എസ് എസ് കാരനെ ഇടിച്ചു ചോര ഛർദ്ദിപ്പിച്ചതാരാണ്? മാധ്യമപ്രവർത്തകരാണോ അതോ പാർട്ടിയിലെ ഗുണ്ടകളോ? എന്തായാലും സംഘപരിവാർ സ്വന്തം പ്രവർത്തകരെ ഇങ്ങനെ ചെയ്യില്ല. ആണെങ്കിൽ അവരുടെ കാര്യക്ഷമതയിൽ നമ്മളെ അവരെ നമിക്കണം കാരണം ഒരു എം എൽ എ മാത്രമുള്ളിടത്തു …

  Read More »
 • 22 December

  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്ന പ്രസ്ഥാവനകള്‍ സിപിഐയ്ക്കുള്ള താക്കീതാണെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ. കൃഷ്ണദാസ്

  തിരുവനന്തപുരം : എല്‍ഡിഎഫ് മുന്നണിയിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ സിപഐ തന്നെയാണ് പിണറായി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുനനത്. ആര്‍എസ്എസിന്റെ പേരും പറഞ്ഞ് സിപിഐയ്‌ക്കെതിരെ ആഞ്ഞടിക്കുകയാണ് കോടിയേരി ചെയ്യുന്നത്. വി.എസ്. അച്യുതാനന്ദനും, എംഎ.ബേബിയും ചേര്‍ന്ന് പാളയത്തില്‍ പട നയിക്കുമ്പോള്‍ സിപിഐ കലാപകൊടിയുയര്‍ത്തുകയാണ്. നിരന്തരാമായി സിപിഐ സിപിഎമ്മിനെ വിമര്‍ശിച്ചു കൊണ്ട് ജനയുഗത്തില്‍ എഡിറ്റോറിയലുകളെഴുതുകയും, നേതാക്കള്‍ പരസ്യമായി വിമര്‍ശനങ്ങളുന്ന്യിക്കുകയും ചെയ്യുന്നു. യുഡിഎഫിന്റെ അഥപതനം അധികാരത്തിലെത്തി നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തുടങ്ങിയതെങ്കില്‍ എല്‍ഡിഎഫിന്റെത് തുടക്കത്തില്‍ ആരംഭിച്ചു. …

  Read More »
 • 22 December

  ഡിസംബർ 23,സ്വർഗ്ഗീയ വിനോദ് ബലിദാന ദിനം

  ചാരുംമൂട് : ഡിസംബർ 23,സ്വർഗ്ഗീയ വിനോദ് ബലിദാന ദിനം. അതൊരു നാടിൻറെ ദുഃഖമായിരുന്നു ..ഒരു ചതിയുടെ മറക്കാനാകാത്ത ഇരുൾമൂടിയ ദിവസമായിരുന്നു. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന ഒരു നാടിന്റെ പ്രതീക്ഷയായിരുന്ന വിനോദ് എന്ന ചെറുപ്പക്കാരനെ ആർ എസ് എസ് അനുഭാവിയായി എന്ന കാരണത്താൽ ഇസ്ലാമിക ഭീകരവാദികൾ വെട്ടി നുറുക്കുമ്പോൾ ഹൃദയ ബന്ധങ്ങളിൽ ജീവിക്കുന്ന സംഘ സ്വയം സേവകർക്ക് അത് താങ്ങാവുന്നതിനും എത്രയോ അപ്പുറമായിരുന്നു. വിനോദിന്റെ അയൽ വാസിയും ബാല്യകാല സുഹൃത്തുമായിരുന്നു ആ …

  Read More »
 • 21 December

  ‘ഓം’ മന്ത്രത്തിന്റെ ഗുണങ്ങള്‍ പരീക്ഷിച്ച് പതിനാലുകാരി

  ഹിന്ദു എന്നത് വെറുമൊരു മതമല്ല. പകരം അത് ജീവിതത്തിലേയ്ക്കുള്ള വഴിയാണ്. മതപരമായി നാം ഉരുവിടുന്ന മന്ത്രങ്ങള്‍ ഏവര്‍ക്കും ഗുണകരമാകുന്നു എന്നതും വാസ്തവമാണ്. ഓം എന്ന മന്ത്രത്തിലൂടെ ലഭിക്കുന്ന ഗുണങ്ങളും വളരെയേറെ പ്രാധാന്യമുള്ളതാണ്. ഓം മന്ത്രം ഉരുവിടുന്നതും കേള്‍ക്കുന്നതും തളര്‍ച്ച കുറയ്ക്കുന്നു എന്നാണ് 14 വയസുകാരി അന്വേഷ ചൗധരി തെളിയിക്കുന്നത്. കൊല്‍ക്കത്തയിലെ അദമസ് വേള്‍ഡ് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അന്വേഷ അടുത്തിടെയാണ് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ശാസ്ത്ര മേളയില്‍ ഒന്നാമതെത്തിയത്. …

  Read More »
 • 21 December

  ചീമേനി എന്‍.ഡി.എ പൊതുയോഗത്തിനു നേരെ സിപി എം അക്രമം; പട്ടിക ജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റിനുള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പരുക്ക്

  കാഞ്ഞങ്ങാട് :കേന്ദ്രപദ്ധതികളെ ജനങ്ങള്‍ക്കു പരിചയപ്പെടുത്തുന്നതിനായി എന്‍.ഡി.എ ചീമേനിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിനു നേരെ സി.പി.എം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. ചീമേനിയില്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും പരിപാടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇരുന്നൂറിലധികം വരുന്ന സി.പി.എം അക്രമികള്‍ പരിപാടി സ്ഥലത്ത് എത്തിച്ചേരുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ അക്രമികളെ നേരിടാന്‍ തയ്യാറായില്ലെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പറഞ്ഞു.  പെരിയ കേന്ദ്രസര്‍വ്വകലാശാലയ്ക്കു മുന്നില്‍ സമരം ചെയ്യുന്ന മാളത്തുമ്പാറ കോളനിവാസികളുമായി ഇന്നു അഡ്വ. സുധീര്‍ അനുരഞ്ജന ചര്‍ച്ചനടത്തിയതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചതെന്നും കാസര്‍ഗോഡ് …

  Read More »
 • 21 December

  ചീമേനി എന്‍.ഡി.എ പൊതുയോഗത്തിനു നേരെ സിപി എം അക്രമം; പട്ടിക ജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റിനുള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പരുക്ക്

  കാഞ്ഞങ്ങാട് :കേന്ദ്രപദ്ധതികളെ ജനങ്ങള്‍ക്കു പരിചയപ്പെടുത്തുന്നതിനായി എന്‍.ഡി.എ ചീമേനിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിനു നേരെ സി.പി.എം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. ചീമേനിയില്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും പരിപാടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇരുന്നൂറിലധികം വരുന്ന സി.പി.എം അക്രമികള്‍ പരിപാടി സ്ഥലത്ത് എത്തിച്ചേരുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ അക്രമികളെ നേരിടാന്‍ തയ്യാറായില്ലെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പറഞ്ഞു.  പെരിയ കേന്ദ്രസര്‍വ്വകലാശാലയ്ക്കു മുന്നില്‍ സമരം ചെയ്യുന്ന മാളത്തുമ്പാറ കോളനിവാസികളുമായി ഇന്നു അഡ്വ. സുധീര്‍ അനുരഞ്ജന ചര്‍ച്ചനടത്തിയതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചതെന്നും കാസര്‍ഗോഡ് …

  Read More »