Recent Posts

December, 2016

 • 21 December

  മോഡി ഗംഗപോലെ പവിത്രം: ബി ജെ പി

  ന്യൂഡൽഹി : കോൺഗ്രസ്സ് നേതാവ് രാഹുൽഗാന്ധിയുടെ ആരോപണങ്ങൾ ബി ജെ പി തള്ളിക്കളഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡി ഗംഗപോലെ പവിത്രമാണെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു . നാണം കെട്ടവന്റെ ആരോപണങ്ങളെ ഞാൻ അപലപിക്കുന്നു . രാഹുൽ ഗാന്ധി അഴിമതിയുടെ കാവലാളാണ്. ഇത്തരം വിഡ്ഢികളിൽ നിന്നും രാജ്യം കൂടുതലൊന്നും പ്രതീക്ഷിക്കരുതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു . കോൺഗ്രസ് നേതാക്കളും അവരുടെ കുടുംബവും പോലും അഗസ്റ്റാ വെസ്റ്റ്ലൻഡ് അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത …

  Read More »
 • 21 December

  നരേന്ദ്രമോഡി കോഴ വാങ്ങിയെന്ന ആരോപണവുമായി രാഹുൽ ഗാന്ധി

  ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി നടത്തിയെന്ന് ആരോപണവുമായി  രാഹുൽ ഗാന്ധി രംഗത്ത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്നാണ് ആരോപണം. ഈ സമയത്ത് സഹാറ, ബിർള ഗ്രൂപ്പുകളിൽനിന്ന് മോദി കോടികൾ വാങ്ങിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കേ ആറു മാസത്തിനിടയിൽ ഒമ്പതു തവണ സഹാറ ഗ്രൂപ്പിന്റെ കൈയിൽ‍നിന്ന് കോടികൾ കോഴ വാങ്ങി. ആദായനികുതി വകുപ്പിന് ഇതു സംബന്ധിച്ച എല്ലാ രേഖകളുമുണ്ടെന്ന് രാഹുൽ ആരോപിക്കുന്നു …

  Read More »
 • 20 December

  ആർ എസ് എസ് പ്രവർത്തകർക്ക് നേരെ വ്യാപക അക്രമം; ആലപ്പുഴ ജില്ലയിലെ നൂറനാട്ട് പാർട്ടി ഗ്രാമം സൃഷ്ട്ടിക്കാൻ സി പി എം നീക്കം

  നൂറനാട് : ആലപ്പുഴ ജില്ലയിലെ നൂറനാട്ട് പാർട്ടി ഗ്രാമം ഗ്രാമം സൃഷ്ട്ടിക്കാൻ സി പി എം നീക്കം. ആർ എസ് എസ് പ്രവർത്തകർക്കും അവരുടെ വീടുകൾക്കും നേരെ വ്യാപക ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് . കണ്ണൂർ ജില്ലയിലെ സി പി എം ആക്രമണ രാഷ്ട്രീയത്തിന്റെ തനിയാവർത്തനമാണ് ആലപ്പുഴ ജില്ലയിലെ ചാരുമ്മൂട് , നൂറനാട് , ഇടപ്പോൺ , വള്ളികുന്നം , ചുനക്കര തുടങ്ങിയ പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് ഗുണ്ടാസംഘം നടത്തുന്നത്.  കമ്മ്യൂണിസ്റ്റ് താലിബാൻ …

  Read More »
 • 20 December

  ദേശീയ ഗാനത്തെ അനാദരിച്ചവർക്ക് പിന്തുണയുമായി പിണറായി വിജയൻ 

  തിരുവനന്തപുരം: ദേശീയഗാനത്തെ അനാദരിച്ചുവെന്ന കേസുകളില്‍ ആര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിന് ഇതു സംബന്ധമായ നിര്‍ദ്ദേശവും അദ്ദേഹം നല്‍കി.ദേശീയഗാനത്തെ അനാദരിച്ചെന്ന കേസില്‍ 124 എ വാകുപ്പ് കുറ്റം ചുമത്തിയാണ് കമല്‍ സി ചാവറയെ പോലീസ് അറസ്റ്റു ചെയ്തത്.  ഇതിനെതിരെയാണ്  മുഖ്യമന്ത്രി  ഇപ്പോൾ  തീരുമാനം കൈകൊണ്ടത്.ദേശീയഗാനത്തോട് അനാദരവ് സംബന്ധിച്ച കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ രാജ്യദ്രോഹക്കുറ്റം ഉണ്ടാകന്‍ പാടില്ലെന്നായിരുന്നു നിര്‍ദേശം

  Read More »
 • 19 December

  മാവോയിസ്റ്  ബന്ധം: നദീറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു

  കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ആറളം പൊലീസ് കസ്റ്റഡിയിലെടുത്ത  കോഴിക്കോട് എകരൂൽ ഉണ്ണികുളം കേളോത്തുപറമ്പിൽ നദീറിനെ (27) രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. ആറളം ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം നദീറും എത്തിയെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ആറളം കോളനിയിൽ സായുധരായ ഏഴു മാവോയിസ്റ്റുകൾ ‘കാട്ടുതീ’ എന്ന ലഘുലേഖ വിതരണം ചെയ്തതിനു നേരത്തേ പൊലീസ് കേസെടുത്തിരുന്നു. ഇതിൽ നാലു പേരെ തിരിച്ചറിയുകയും ചെയ്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദേശീയ ഗാന …

  Read More »
 • 15 December

  നോട്ട് റദ്ദാക്കിയ ശേഷം രാജ്യത്ത് പിടിച്ചെടുത്തത് 3,000 കോടിയുടെ കള്ളപ്പണം

  ന്യൂദല്‍ഹി: നോട്ട് പിന്‍വലിച്ച ശേഷം രാജ്യത്ത് പിടിച്ചെടുത്തത് 3,000 കോടി രൂപയുടെ കള്ളപ്പണം. നിരവധി കേസുകള്‍ അന്വേഷണത്തിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറി. കള്ളപ്പണത്തില്‍ 20 ശതമാനം കര്‍ണാടകയില്‍ നിന്നാണ്. 23 കേസുകളും ഇവിടെ രജിസ്റ്റര്‍ ചെയ്തു. മാസങ്ങള്‍ക്ക് മുന്‍പ് കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്താനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ സംശയമുള്ളവരുടെ പട്ടിക ആദായ നികുതി വകുപ്പ് തയ്യാറാക്കിയിരുന്നു. സെപ്തംബര്‍ 30നാണ് പദ്ധതി അവസാനിച്ചത്. നവംബര്‍ എട്ടിന് നോട്ട് റദ്ദാക്കല്‍ പ്രഖ്യാപിച്ചയുടന്‍ പട്ടികയനുസരിച്ച് …

  Read More »
 • 15 December

  വിസില്‍ മുഴക്കി അയ്യപ്പസേവാസമാജം സ്‌ട്രെച്ചര്‍ സര്‍വ്വീസുകള്‍

  രോഗാതുരരെ കയറ്റി സൈറണ്‍മുഴക്കി ആശുപത്രികളിലേക്ക് പായുന്ന ആംബുലന്‍സുകള്‍ നഗരങ്ങളിലെ നിത്യകാഴ്ചയാണ്. എന്നാല്‍ ചുമലില്‍ രോഗികളെയും പേറി വിസില്‍ മുഴക്കി തിക്കിനും തിരക്കിനും ഇടയിലൂടെ പായുന്ന സ്ട്രച്ചര്‍ സര്‍വ്വീസുകള്‍ സന്നിധാനത്തെ മാത്രം പ്രത്യേകത. ട്രാക്ടര്‍ അല്ലാത്ത മോട്ടോര്‍ വാഹനങ്ങള്‍ കടന്നുവരാന്‍ അനുമതിയില്ലാത്ത സന്നിധാനത്തും പരിസരങ്ങളിലും രോഗികള്‍ക്ക് തുണയാകുന്നത് ഇത്തരം സ്ട്രച്ചര്‍ സര്‍വ്വീസുകളാണ്. നീണ്ടനിരയില്‍ മണിക്കൂറുകളോളം കാത്തുനിന്ന് തളര്‍ന്നുവീഴുമ്പോഴും മലകയറുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടാകുമ്പോഴുമെല്ലാം രോഗികളെ ഈ സ്ട്രച്ചറുകളിലാണ് ആശുപത്രികളില്‍ എത്തിക്കുന്നത്. തമിഴ്‌നാട്ടിലെ നൂറ്റമ്പതോളം …

  Read More »
 • 15 December

  കമാലുദ്ധീൻമാരെ കമലാക്കുമ്പോൾ; ഇത് ആസൂത്രിതം

  തിരുവനന്തപുരം: കമാലുദ്ധീൻ എന്ന വേഷം മാറി മതേതരത്വത്തിന്റെ ട്രാക്കിൽ കയറി കമൽ എന്ന ഹിന്ദു നാമം സ്വീകരിച്ഛ് ദേശീയതയെ അവഹേളിക്കുമ്പോൾ ഈ തനി വർഗ്ഗീയ വിത്തിനെ സംരക്ഷിക്കാൻ ഡി വൈ എഫ് ഐ പോലുള്ള പ്രസ്ഥാനങ്ങൾ സമരം ചെയ്യുന്നത് വെറും മമ്മദ് കോയാ വോട്ട് രാഷ്ട്രീയമല്ലേ ?  IFFKയിൽ ഹിന്ദുക്കളുടെ ആരാധനാ മൂർത്തിയായ ഹനുമാൻ സ്വാമിയേ  അവഹേളിക്കുകുകയും ഒരു വിശ്വാസത്തിനുമേൽ നഗ്നത പതിച്ചു വെയ്ക്കുകയും ചെയ്യുന്ന ഈ കമാലുദ്ധീൻ ആരുടെ …

  Read More »
 • 15 December

  പാതയോരത്തെ മദ്യശാല പൂട്ടാനുള്ള സുപ്രീംകോടതി വിധി പിണറായിയുടെ പുതിയ മദ്യനയ ചർച്ചകൾക്കേറ്റ പ്രഹരം

  തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ വേണ്ടെന്ന് സുപ്രീംകോടതി. ഈ പാതകളുടെ 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകളും അടച്ചുപൂട്ടണം. 500 മീറ്റര്‍ പരിധിക്കപ്പുറത്ത് മദ്യശാലകള്‍ ഉണ്ടെന്നുള്ളതിന്റെ സൂചനകളോ പരസ്യമോ പാതയോരങ്ങളില്‍ അനുവദനീയമല്ലെന്നും കോടതി വ്യക്തമാക്കി.  ഏപ്രില്‍ ഒന്നുമുതല്‍ ഇത് ബാധകമാണ്. കോടതി വിധി ഏറ്റവും പ്രഹരമേൽപ്പിച്ചത് പിണറായി വിജയനും കൂട്ടരും രൂപീകരിക്കാൻ തുടങ്ങിയ പുതിയ മദ്യനയ ചർച്ചകൾക്കാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മദ്യ വ്യവസായികൾക്ക് നൽകിയ ഉറപ്പ് പ്രാവർത്തികമാക്കാൻ ചർച്ചകൾ ആരംഭിച്ച …

  Read More »
 • 15 December

  ഹെലികോപ്റ്റർ അഴിമതി; ഇറ്റാലിയൻ കുടുംബം കുടുങ്ങിയേക്കും 

  ന്യൂഡൽഹി : അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതിയില്‍ കോൺഗ്രസ് നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന ബ്രിട്ടീഷ് അയുധ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിന്റെ ഡയറി കുറിപ്പിലെ വിവരങ്ങള്‍ പുറത്തായി . ഹെലികോപ്ടര്‍ ഇടപാടിന്റെ കരാര്‍ ലഭിക്കാന്‍ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡിന്റെ മാതൃകമ്പനി ഫിന്‍മെക്കാനിക്ക രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും 450 കോടി രൂപ കൈക്കൂലിയായി നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. ഇതില്‍ 114 കോടി രൂപ(ഏതാണ്ട് 16 മില്യണ്‍ യൂറോ) ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിനാണ് (ഇറ്റാലിയൻ കുടുംബത്തിന് …

  Read More »
 • 14 December

  ലോകത്തെ ശക്തന്മാരായ നേതാക്കളില്‍ മോഡിയും

  ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും കരുത്തുറ്റ നേതാക്കളുടെ ഫോബ്സ് പട്ടികയില്‍ നരേന്ദ്ര മോദിയും. ഭരണകാര്യങ്ങളില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കുകയും പാക്കിസ്ഥാനെതിരായി രാജ്യാന്തര നയതന്ത്ര നീക്കങ്ങള്‍ നടത്തുകയും തീവ്രവാദത്തിനെതിരായി അന്താരാഷ്ട്ര തലത്തില്‍ ശക്തമായ തീരുമാനങ്ങള്‍ കൈകൊള്ളുകയും ചെയ്തതാണ് മോദിയുടെ നേട്ടത്തിന് പിന്നില്‍.പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഇന്ത്യന്‍ പ്രധാനമന്ത്രി . ആദ്യ പത്തില്‍ ഇടം പിടിക്കാനായി എന്നത് അദ്ദേഹത്തിന്റെ വിജയമാണ്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അദ്ധ്യക്ഷ ജാനറ്റ് യെല്ലന്‍, മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്സ്, ഗൂഗിള്‍ …

  Read More »
 • 14 December

  പ്രജാപതിയുടെ ലോകസൃഷ്ടി

  ഈ ലോകം ഉണ്ടാകുന്നതിനു മുമ്പ് (പ്രത്യക്ഷമാകുന്നതിനുമുമ്പ്) ഏകമാത്രനായ പരമാത്മാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. (“ആത്മാ വാ ഇദമേക ഏവാഗ്ര ആസീത്. നാന്യത് കിംചനമിഷത്. സ ഈക്ഷത ലോകാന്നുസൃജാ ഇതി.”)പരമാത്മാവ് മാത്രം. മറ്റൊന്നുമില്ല. ഏതെങ്കിലും തത്ത്വത്തിലുള്ള രൂപമോ ഭാവമോ പരമാത്മാവിനില്ല. അഖണ്ഡ ചിദ്ഘനമാണത്. ആ പരമാത്മാവ് സൃഷ്ടിക്കുമുമ്പ് ഈ പ്രപഞ്ചം മുഴുവന്‍ ഒന്നായി വ്യാപിച്ചിരിക്കുകയായിരുന്നു. വ്യാപാരമുള്ളതായോ ഇല്ലാത്തതായോ വേറൊന്നും ഉണ്ടായിരുന്നില്ല. ആ ആത്മാവ് വിചാരിച്ചു: “ഞാന്‍ വിഭിന്നലോകങ്ങളെ സൃഷ്ടിക്കട്ടെയോ.” ഈ വിധം ചിന്തിച്ചതിനുശേഷം …

  Read More »
 • 14 December

  ചെങ്ങന്നൂരില്‍ പുരാതന ബുദ്ധവിഗ്രഹം 

  ചെങ്ങന്നൂര്‍: ഹൈന്ദവ- ബൗദ്ധ ചരിത്രപ്പെരുമയിലേക്ക് വെളിച്ചം വീശിയേക്കാവുന്ന അവശിഷ്ടങ്ങള്‍ ചെങ്ങന്നൂരില്‍ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നു. നഗരസഭയിലെ ഏഴാം വാര്‍ഡില്‍ പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടവും പത്മാസനത്തിലിരിക്കുന്ന ബുദ്ധവിഗ്രഹവും മറ്റുമാണ് പുരാവസ്തു വകുപ്പിന്റെ ശ്രദ്ധതേടുന്നത്. തേവര്‍കാട് സുബ്രഹ്മണ്യക്ഷേത്രത്തിന്റെ സമീപമാണ് ബുദ്ധവിഗ്രഹം ഉള്ളത്. മംഗലത്ത് വാര്യത്തിന്റെ സംരക്ഷണത്തിലാണ് ക്ഷേത്രം. ഗോപാലകൃഷ്ണവാര്യര്‍ (92), പരമേശ്വരവാര്യര്‍ (82) എന്നിവര്‍ക്കാണ് ക്ഷേത്രത്തിന്റെ ചുമതല.  അക്ഷയ പമ്പാമിഷന്റെ നേതൃത്വത്തില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തിയ വരട്ടാര്‍ പരിക്രമത്തിനിടെയാണ് ഇവ …

  Read More »
 • 14 December

  മുസ്ലിം സ്ത്രീ വിരുദ്ധതയും കമ്മ്യൂണിസ്റ്റ്  ചതിക്കുഴിയും: മേരി ജേക്കബ് 

  മൂത്തലാക്ക്‌ എന്ന ചതിക്കുഴിയിൽ നമ്മുടെ മുസ്ലിം സഹോദരിമാർ വീണുപോകുമ്പോൾ അവരുടെ കൈപിടിച്ചുയർത്തുവാൻ ബി ജെ പിയ്‌ക്ക് കഴിയും എന്നതാണ് കാലം തെളിയിക്കാൻ പോകുന്ന സത്യം . ഒരു വശത്തുകൂടി മൂത്തലാക്കിനെതിരായി സംസാരിക്കുകയും പിന്നീട് മറ്റൊരു വേദിയിൽ ഇത്തരം അനാചാരങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിനെ വിമർശിക്കുകയും ചെയ്യുന്ന വൃന്താകാരാട്ടിനെ പോലെയുള്ള കമ്മ്യൂണിസ്റ്റ് നേതാവിന് എങ്ങനെ സ്ത്രീ വിരുദ്ധയാകാൻ കഴിയുന്നു എന്നകാര്യം നമ്മെ അത്ഭുതപ്പെടുത്തുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം …

  Read More »
 • 14 December

  പോലീസിന്റെ ക്രൂരമര്‍ദ്ദനം സുബീഷ് ,രാഷ്ട്രീയ പകപോക്കലിന്റെ ഇര : ആര്‍.എസ്.എസ്

  കൊച്ചി: ഫസല്‍ വധത്തിന്റെ പേരില്‍ നിരപരാധിയെ ഉന്നതപോലീസുദ്യോഗസ്ഥര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുന്നു.നിലവില്‍ സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഫസല്‍ വധവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ പാറാല്‍ വീട്ടില്‍ ഇ. സുബീഷിനെയാണ് സിപിഎം ഗൂഢാലോചനയുടെ ഭാഗമായി ഭീകരമായി മര്‍ദ്ദിച്ചിരിക്കുന്നത്. തലശ്ശേരി ഡി വൈ എസ് പി പ്രിന്‍സ് എബ്രഹാം, കണ്ണൂര്‍ ഡി വൈ എസ് പി സദാനന്ദന്‍, കൂത്തുപറമ്പ് സി ഐ സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിഷ്‌കൃത സമൂഹത്തെ അമ്പരപ്പിക്കുന്ന വിധം ഭീകരമര്‍ദ്ദന മുറകള്‍ …

  Read More »