Home / വാസ്തവം / കൊടുത്താൽ ഭോപ്പാലിലും കിട്ടും

കൊടുത്താൽ ഭോപ്പാലിലും കിട്ടും

കൊടുത്താൽ ഭോപ്പാലിലും കിട്ടും.നരേന്ദ്രമോദി എന്ന തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരി വർക്കലയിൽ വന്നപ്പോൾ നിന്ദിച്ച ശ്രീ. പിണറായി വിജയൻ, തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ നരാധമൻ എന്നു വിളിച്ച ശ്രീ. പിണറായി വിജയൻ, ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു പ്രസ്ഥാനമായ വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര അധ്യക്ഷൻ തിരുവനന്തപുരത്തു വരുന്നതിനെ എതിർത്ത ശ്രീ. പിണറായി വിജയൻ; എം വി രാഘവൻ എന്ന കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ ശ്രീ. പിണറായി വിജയന്റെ പാർട്ടി, അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ച് അഞ്ചു യുവാക്കളെ കൊലക്കു കൊടുത്ത ശ്രീ. പിണറായി വിജയന്റെ പാർട്ടി, കോൺഗ്രസ് മുഖ്യമന്ത്രിയുടെ തലയെറിഞ്ഞു പൊട്ടിച്ച ശ്രീ. പിണറായി വിജയന്റെ പാർട്ടി, വൈസ് ചാൻസലർമാരെ തടഞ്ഞു നിർത്തി മർദ്ദിച്ചിട്ടുള്ള ശ്രീ.പിണറായി വിജയന്റെ പാർട്ടി ആരുടെ അവകാശലംഘനത്തെപ്പറ്റിയാണ് പരിതപിക്കുന്നത്? മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ ഒക്കെ മേൽ പറഞ്ഞവർക്കും ഉണ്ടായിരുന്നതല്ലെ? എന്തുകൊണ്ട് അവർക്കുള്ള അവകാശം നിഷേധിച്ചു?
ക .ഭ സുരേന്ദ്രൻ 

Leave a Reply

Your email address will not be published. Required fields are marked *