Home / വെബ്‌ സ്പെഷ്യല്‍ / അഭിമാനത്തോടെ അയോധ്യ..

അഭിമാനത്തോടെ അയോധ്യ..

അഭിമാനത്തോടെ അയോധ്യ..
രാമക്ഷേത്രം പൊളിച്ച് തർക്ക മന്ദിരം പണിതുയർത്തി. ബാബർ വിശ്വസ്തനായ പോരാളി മിർ ബാക്കിയെ ആണ് രാമക്ഷേത്രം പൊളിക്കാൻ നിയോഗിച്ചത്. മിർ ബാക്കി ദൗത്യം കൃത്യമായി നടപ്പിലാക്കി എന്നു മാത്രമല്ല. രാമക്ഷേത്രം പൊളിച്ച് പൊളിച്ച അതേ സ്ഥലത്ത് ക്ഷേത്ര വസ്തുക്കൾ കൊണ്ട് ഇസ്ലാമിക ശൈലിയിൽ ഒരു കെട്ടിടവും പണിതുയർത്തി. കെട്ടിടം മാത്രമാണ് പണിതത്, അതും ആയുധപ്പുര. മസ്ജിദ്ദ് പണിത് ആരാധന നടത്തുകയും ചെയ്തില്ല. ഈ കെട്ടിടം ബാബറി മസ്ജിദ്ദ് എന്ന പേരിൽ പിൽക്കാലത്ത് അറിയപ്പെട്ടു.
സമ്പത് സമൃദ്ധമായ ഭാരതത്തിലേക്ക് നിരവധി പടയോട്ടങ്ങൾ വന്നു, കൊള്ളയടിച്ചു. ചിലർ തിരികെ പോയി, ചിലർ ഇവിടെ സാമ്രാജ്യം സൃഷ്ടിച്ചു, നൂറു കണക്കിന് വർഷം നീണ്ട അധിനിവേശങ്ങളെ ചെറുത്ത് അതിജീവിച്ച ചരിത്രത്തിൽ അലക്സാണ്ടർ മുതൽ ഹൂണർ ,ശകർ ,മംഗോളിയൻസ് , പേർഷ്യൻസ്, അഫ്ഗാൻസ് , ബ്രിട്ടീഷുകാർ വരെ നീണ്ട നിരയുണ്ട്. ഇവർക്കെല്ലാം ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ ഈ നാടിന്റെ സ്വത്ത്, അന്നത്തെ സാംസ്കാരിക കേന്ദ്രങ്ങളായ ക്ഷേത്രങ്ങൾ, സംസ്കാരം എന്നിവ തകർക്കുക. ഒരു പരിധി വരെ അതിൽ വിജയിക്കുകയും ചെയ്തു. അയോദ്ധ്യാ മഥുര, കാശി, കാഞ്ചി അവന്തിക ഒക്കെ അതിന്റെ ജീവിക്കുന്ന തെളിവുകളായി ഇന്നും നിൽക്കുന്നു. മറു വശത്ത് സർദ്ദാർ വല്ലഭായ് പട്ടേൽ നേതൃത്വം നൽകി പുനർ നിർമ്മാണം നടത്തിയ സോമനാഥ ക്ഷേത്രം മാത്രം സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ അഭിമാനമായി തന്നെ ഇന്നും ഉയർന്നു നിൽക്കുന്നു.
പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് 1527 ൽ, ഖൈബർ ചുരം താണ്ടിയെത്തിയ ബാബർ ദൽഹി ഭരിച്ചിരുന്ന ഇബ്രാഹിം ലോദിയെ പാനിപ്പത്ത് യുദ്ധത്തിൽ പരാജയപ്പെടുത്തി അധികാരം പിടിച്ചത്. തുടർന്ന് ഭാരതത്തിന്റെ സാംസ്കാരിക മേഖലകൾ ആകമാനം ബാബർ തകർത്തു. അങ്ങനെ മിർബാക്കി എക്കാലത്തേയും തീർത്ഥാടന കേന്ദ്രമായ അയോദ്ധ്യ തകർത്തത്. മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ, അയോധ്യ മീർബാഖി കീഴടക്കി.
തുടർന്ന് നാളിതുവരെ ഇവിടെ ആരാധനക്ക് വേണ്ടി ഹിന്ദുക്കൾ പലപ്രാവശ്യം എറ്റുമുട്ടലുകൾ നടത്തിയിട്ടുണ്ട്. 1859 ൽ മന്ദിരത്തിനു പുറത്ത് ഹിന്ദുക്കൾക്ക് ആരാധന അനുവദിക്കപ്പെട്ടു. എന്നാൽ 1934 ൽ അയോധ്യയിലെ മുസ്ളീങ്ങൾ ആ കെട്ടിടം ഉപേക്ഷിച്ചിരുന്നു. തുടർന്ന് 1949 ഡിസംബർ 22 നു അർദ്ധരാത്രി, അയോധ്യയിലെ ഹിന്ദുക്കൾ മന്ദിരത്തിലേക്ക് ഇരച്ച് കയറി, രാമലാല വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു.
പ്രദേശത്ത് ഒരു വൻ കലാപത്തിന്റെ സാധ്യത തുടങ്ങിയപ്പോൾ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് ജില്ല മജിസ്ട്രേട്ട്, മലയാളിയായ K .K .നായർ മന്ദിരം അടച്ച് പൂട്ടി സീൽ ചെയ്തു. ഇരു കൂട്ടരെയും അവിടെ കടക്കുന്നതിൽ നിന്നും വിലക്കി. കേസ് കോടതിയിലെത്തി. ആർക്കിയോളജിക്കൽ രേഖകൾ പരിശോധിച്ച കോടതി ഗൗരവം മനസിലാക്കി ഒരു തീരുമാനം വരുന്നത് വരെ തൽസ്ഥിതി തുടരാനും ഭക്തജങ്ങളെ പ്രവേശിപ്പിക്കാതെ വിഗ്രഹത്തിൽ പൂജ നടത്താനും അനുവദിച്ചു.
ശേഷം ,1985 വരെ അയോധ്യ ശാന്തമായിരുന്നു. ഈ സമയത്താണ് ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ഷബാനു കേസിലെ സുപ്രീം കോടതിയുടെ വിധി വരുന്നത്. വിവാഹ മോചിതയായ മുസ്ലിം സ്ത്രീകൾക്ക്, മുൻഭർത്താവിൽ നിന്നും ജീവനാംശത്തിനു അർഹതയുണ്ട് എന്ന വിധി, മുസ്ലിം പൌരോഹിത്യ വർഗ്ഗത്തെ ചൊടിപ്പിച്ചു. വിധി മറികടക്കാൻ, പാർലിമെന്റിൽ രാജീവ് ഗാന്ധി പ്രത്യേക നിയമനിർമ്മാണം തന്നെ നടത്തി. പച്ചയായ ഈ പൌരോഹിത്യ പ്രീണനം, രാജ്യത്ത് വൻ വിവാദം തന്നെ അഴിച്ച് വിട്ടു. ഒരു പിടിവള്ളിക്ക് വേണ്ടി കാത്തിരുന്ന കോൺഗ്രസ്സിനു മുൻപിലേക്ക്, അലഹബാദ് ഹൈക്കോടതിയുടെ നിർണായകമായ അയോധ്യാ വിധി ഒരു അനുഗ്രഹമായി വന്ന് വീണു. 45 വർഷമായി പൂട്ടിക്കിടന്ന തർക്ക മന്ദിരത്തിന്റെ വാതിലുകൾ ഹിന്ദുക്കളുടെ ആരാധനക്ക് വേണ്ടി തുറന്ന് കൊടുക്കുക എന്നതായിരുന്നു ആ വിധി. കോൺഗ്രസ്സിന്റെ സഖ്യകക്ഷിയായ മുസ്ലിം ലീഗിന്റെ നേതാവും എംപി യുമായ ഇബ്രാഹിം സുലൈമാൻ സെട്ട്, കോടതി വിധിക്കെതിരെ 1986 ലെ റിപ്പബ്ലിക് ദിനം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. ഇതോടെ ഷബാനു കേസിനെ പിന്തള്ളി അയോധ്യ ചർച്ചാവിഷയമായി. തർക്ക മന്ദിരത്തിലെക്ക് മാർച്ച് ചെയ്ത് നമാസ് നടത്തും എന്ന ഭീഷണി കൂടി വന്നപ്പോൾ സംഘപരിവാർ വിഷയം എറ്റെടുത്തു, കൃത്യമായി എരിതീയിലേക്ക് എണ്ണ പകർന്ന് കോണ്ഗ്രസ്സ് വിഷയം പൊലിപ്പിച്ചു. ഒരു പ്രാദേശിക വിഷയം മാത്രമായി അവസാനിക്കേണ്ടിയിരുന്ന തർക്കം രാജ്യത്തെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ പോലും വിദ്വേഷത്തിന്റെ കനലുകൾ വിതച്ചു. മക്കയിൽ വിശുദ്ധ കബ സ്ഥിതി ചെയ്യുന്ന പള്ളി ഒഴിച്ചാൽ ബാക്കിയുള്ള പള്ളികലളെല്ലാം വിശ്വാസികൾക്ക് ഒരുമിച്ച് കൂടി പ്രാർഥിക്കാൻ മാത്രമുള്ള ഇടമാണ്. അത് കൊണ്ട് തന്നെ ആ തർക്കമന്ദിരത്തിനു മതപരമായി യാതൊരു പ്രാധാന്യവുമില്ല ആ സ്ഥലം കൈയ്യോഴിയുന്നത് കൊണ്ട് ഇസ്ലാമിനു നഷ്ടപ്പെടാനൊന്നുമില്ല എന്ന പക്വതയുള്ള സമീപനം പല മുസ്ലീം പണ്ഡിതരും സ്വീകരിച്ചങ്കിലും ആരുമത് ചെവിക്കൊണ്ടില്ല. മറ്റൊരു വിശ്വാസത്തിന്റെ കേന്ദ്രസ്ഥാനത്ത് പതിറ്റാണ്ടുകളോളം വിഗ്രഹാരാധന നടന്ന അതേ സ്ഥലം തന്നെയാണ് മുസ്ലിം അസ്തിത്വത്തിന്റെ കേന്ദ്രബിന്ദു എന്ന വാദത്തിനാണ് നിർഭാഗ്യവശാൽ പ്രചാരം കിട്ടിയത്.
1949 ൽ സോമനാഥ് ക്ഷേത്രത്തിന്റെ മൂലസ്ഥനത്തുണ്ടായിരുന്ന പള്ളി മാറ്റി സ്ഥപിച്ച് അവിടെ പ്രൌഡ ഗംഭീരമായ ക്ഷേത്രം പണിതതും, 1964 ൽ കത്തോലിക്ക സഭയുടെ എതിർപ്പുകളെ അതിജീവിച്ച് കന്യാകുമാരിയിൽ വിവേകാനന്ദ സ്മാരകം നിർമ്മിച്ചതുമെല്ലാം രാജ്യത്തിന്റെ മുഴുവൻ ആശീർവാദത്തോടയാണ്. ഒരു തുള്ളി രക്തം ചിന്താതെ നടത്തിയ ഈ രണ്ട് കാര്യങ്ങളും കൈകാര്യം ചെയ്തത് പരിണിത പ്രജ്ഞരായ രാഷ്ട്രീയ നേതൃത്വമാണ്. സർദാർ പട്ടേലും, ലാൽ ബഹദൂർ ശാസ്ത്രിജിയുമൊക്കെ നേതൃത്വം നൽകിയ കാര്യങ്ങൾ ഇന്നും രാജ്യത്തിനു അഭിമാനമായി തലയുയർത്തി നിൽക്കുന്നു. അതെ മോഡലിൽ കൈകാര്യം ചെയ്യുന്നതിന് പകരം, കുളം കലക്കി മീൻ പിടിക്കുക എന്ന രീതി കോണ്ഗ്രസ്സ് കൈക്കൊണ്ടതിന്റെ പരിണിത ഫലമാണ് തുടർന്നുള്ള വർഷങ്ങൾ കണ്ടത്.
സംഘപരിവാർ എറ്റെടുത്തതൊടെ രാമജന്മഭൂമി വിഷയം, രാജ്യത്തിന്റെ മുക്കിലും മൂലയിലും ചർച്ചാവിഷയമായി.1988 നവംബറിൽ അയോധ്യയിൽ ക്ഷേത്രത്തിന്റെ ശിലാന്യാസം നടത്താൻ തീരുമാനിച്ചു. ഉയർന്ന് വരുന്ന ജനവികാരത്തിനെ അവഗണിക്കാൻ ഗവണ്മെന്റിനു കഴിയുമായിരുന്നില്ല അങ്ങിനെ പറഞ്ഞ തീയതിക്ക് തന്നെ തർക്കമന്ദിരത്തിനു പുറത്ത് രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നു. ഇത് ദേശീയ സമൂഹത്തിനുണ്ടാക്കിയ ആത്മ വിശ്വാസം ചില്ലറയല്ല. സഹസ്രാബ്ദങ്ങളുടെ അടിമത്തത്തിന് ശേഷം ഉണ്ടായ ഈ മുന്നെറ്റത്തിനെ എല്ലാ ജാതിചിന്തകളുടെയും കെട്ടുപാടുകൾ മറന്നു കൊണ്ടാണ് സമാജം ആഘോഷിച്ചത്. ഈ അടിയൊഴുക്ക് വ്യക്തമായി മനസ്സിലാക്കിത്തന്നെയാണ് 1989 ലെ പോതുതിരഞ്ഞെടുപ്പിന്റെ പ്രചാരണം രാജീവ് ഗാന്ധി അയോധ്യയിൽ നിന്നും ആരംഭിച്ചത്. ആ അടിയോഴുക്കിന്റെ ഫലമായിത്തന്നെയാണ് ആ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ്സ് തോറ്റു തുന്നം പാടിയതും, ഇന്ത്യയുടെ രാഷ്ട്രീയ നഭോമണ്ഡലത്തിൽ ബിജെപി ഉദിച്ചുയർന്നതും. 
പൊതുതിരഞ്ഞെടുപ്പിന് പിന്നാലെ രാമജന്മഭൂമി ന്യാസും വിശ്വഹിന്ദു പരിഷത്തും 1990 ഫെബ്രുവരിയിൽ അയോധ്യയിലെ തർക്കമന്ദിരം ഒഴിച്ചുള്ള ഭൂമിയിൽ ക്ഷേത്രനിർമ്മാണത്തിന്റെ ഭാഗമായ കർസേവ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി വിപി സിംഗിന്റെ അഭ്യർഥനയെ തുടർന്ന് ചർച്ചകൾക്കും കൂടിയാലൊചനകൾക്കും വേണ്ടി അത് നീട്ടിവെച്ചു. സത്യത്തിൽ ഈ വിഷയത്തിൽ കൂടുതൽ മുതലെടുപ്പ് നടത്താനാണ് സിംഗ് അന്ന് സമയം നീട്ടി വാങ്ങിയത്. ഇതിനിടയിൽ സിംഗ് ഏറക്കാലം പൊടിപിടിച്ച് കിടന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതായി പ്രഖ്യാപിച്ചു. ഹിന്ദുക്കളെ ജാതീയമായി വിഭജിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. സമയം നീട്ടിയത്തിലെ ചതി തിരിച്ചറിഞ്ഞ VHP, 1990 ഒക്ടോബർ 31 ന് അയോധ്യയിൽ കർസേവ നടത്താൻ തീരുമാനിച്ചു. സെപ്റ്റംബർ 25 ന് LK അദ്വാനി സോമനാഥിൽ നിന്ന് അയോധ്യയിലേക്ക് ഏതാണ്ട് 10000 കിലൊമീറ്റർ നീളുന്ന ഐതിഹാസികമായ രഥയാത്ര പ്രഖ്യാപിച്ചു. ഒക്ടോബർ 31 ന് അയോധ്യയിൽ എത്തിച്ചേരുന്ന വിധമാണ് അത് പ്ലാൻ ചെയ്തത്.
സമയം അടുക്കുന്തോറും രാജ്യത്തെ പിരിമുറുക്കം കൂടിക്കൂടി വന്നു. കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ കാത്തിരുന്ന വിപി സിംഗ് ഒന്നും ചെയ്തില്ല. സോമനാഥിൽ നിന്നും രാമരഥം ഇളകിത്തുടങ്ങിയപ്പോൾ, അതിന്റെ അലയൊലികൾ ആസേതുഹിമാചലം ആഞ്ഞടിച്ചു. എതിരാളികളുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ട് രാമരഥം കടന്നുപോയ വഴികളിലൊന്നും ഒരു വർഗ്ഗീയ പ്രശ്നങ്ങളും ഉണ്ടായില്ല. ദിവസം കഴിയുന്തോറും രഥയാത്രയുടെ ആവേശം കൂടിക്കൂടി വന്നു. പതിനെട്ടാം ദിവസം രാമരഥം ഡൽഹിയിൽ പ്രവേശിച്ചപ്പോൾ ആവേശം മാനം മുട്ടി. എന്ത് വില കൊടുത്തും കർസേവ തടയുമെന്ന യുപി മുഖ്യമന്ത്രി മുലായംസിംഗ് യാദവിന്റെ ഭീഷണി വകവെക്കാതെ രാജ്യത്തിന്റെ മുക്കിനും മൂലയിലും നിന്ന് ജനലക്ഷങ്ങൾ അയോധ്യയിലേക്ക് ഒഴുകി. ആയിരക്കണക്കിന് കർസേവകർ മാർഗമധ്യേ അറസ്റ്റിലായി. കണക്കുകൾ പ്രകാരം അയോധ്യ മുന്നെറ്റം ഇന്ത്യയുടെ ചരിത്രത്തിലെ എറ്റവും വലുതാണ്. സ്വാതന്ത്ര്യ സമരക്കാലത്ത് പോലും ഇത്ര വലിയ ജനമുന്നെറ്റം ഉണ്ടായിട്ടില്ല എന്നതാണ് ചരിത്രം.
രഥയാത്രയുടെ ആദ്യഘട്ടം ഡൽഹിയിൽ അവസാനിച്ചപ്പോഴും സർക്കാരിന് മുൻപിൽ വഴികളുണ്ടായിരുന്നു. ഒരു ചർച്ചയുടെ ക്ഷണം പ്രതീക്ഷിച്ച് മൂന്ന് നാല് ദിവസം അദ്വാനി ഡൽഹിയിൽ തങ്ങി.പക്ഷെ പ്രശ്നം ആളിക്കത്തിക്കാൻ തന്നെയായിരുന്നു സിംഗിന്റെ തീരുമാനം. ഒടുവിൽ രഥയാത്രയുടെ രണ്ടാം ഘട്ടത്തിനു വേണ്ടി ഒക്ടോബർ 20 ലെ രാജധാനി എക്സ്പ്രസ്സിൽ അദ്വാനി യാത്ര തിരിച്ചു 22 നു ബീഹാറിലെ ധൻബാദിൽ നിന്നും രാമരഥം വീണ്ടും ശംഖൊലി മുഴക്കി. ഒക്ടോബർ 24 ന് ബീഹാറിലെ സമസ്തിപ്പൂരിൽ വെച്ച് രഥയാത്ര തടഞ്ഞു അദ്വാനി അറസ്റ്റിലായി. തുടർന്ന് വിപി സിംഗ് സർക്കാരിന് നൽകിയിരുന്ന പിന്തുണ ബിജെപി പിൻവലിച്ചു, പക്ഷെ സിംഗ് രാജിവെക്കാൻ തയ്യാറായിരുന്നില്ല. പാർലിമെന്റിൽ വിശ്വാസവോട്ടിൽ പരാജയപ്പെട്ട് പരമാവധി മൈലേജ് നേടുക എന്നതായിരുന്നു സിംഗിന്റെ ഉദ്ദേശ്യം.
ഒക്ടോബർ 31 അടുത്തപ്പോഴേക്കും യുപി മുഴുവൻ കർഫ്യൂ എന്ന അവസ്ഥയായി. അയോധ്യ മുഴുവൻ സൈനികത്താവളം പോലെ കൊട്ടിയടക്കപ്പെട്ടു. പഴുതുകളടച്ച സുരക്ഷാ സംവിധാനത്തിലൂടെ കർസേവ അസാധ്യമാണ് എന്നാണു കടുത്ത സംഘപരിവാർ പ്രവർത്തകർ പോലും വിശ്വസിച്ചത്. പക്ഷെ കിലൊമീറ്ററുകൾ വീതിയുള്ള സരയൂ നദി നീന്തിക്കടന്നും വേഷം മാറിയും നൂറുകണക്കിന് പ്രവർത്തകർ അയോധ്യയിൽ തമ്പടിച്ചിരുന്നു. 250 കിലോമീറ്ററോളം , വേഷപ്രഛന്നനായി ഒരു ചേതക് സ്കൂട്ടർ ഓടിച്ചാണ് അശോക് സിംഘാൽ അയൊധ്യയിലെത്തിയത്. കർസേവ പറഞ്ഞിരുന്ന കൃത്യ സമയത്ത് തന്നെ മൂന്ന് യുവാക്കൾ വിവാദമന്ദിരത്തിനു മുകളിൽ കാവിക്കൊടി ഉയർത്തി. നാണം കെട്ട മുലായം സിംഗ് ആജ്ഞാപിച്ച പോലീസ് വെടിവെപ്പിൽ എത്ര പേർ മരിച്ചു എന്നതിന് ഒരു കണക്കുമില്ല. നൂറുകണക്കിന് ശവങ്ങൾ സരയുവിൽ കെട്ടിത്താഴ്ത്തി. ഭീകരമായ ലാത്തിച്ചാർജിൽ അശോക് സിംഗാളിനും മാരകമായി പരിക്കേറ്റു.
1990 ഡിസംബറിൽ പാർളിമെന്റിലും സർക്കാർ പരാജയപ്പെട്ടതോടെ ഐക്യമുന്നണി താറുമാറായി. ചന്ദ്രശേഖറിന്റെയും ദേവിലാലിന്റെയും നേതൃത്വത്തിൽ രൂപം കൊണ്ട സർക്കാരിന് കോണ്ഗ്രസ്സ് പുറത്ത് നിന്ന് പിന്തുണ നൽകി. അപ്പോൾ തന്നെ ആ സർക്കാരിന്റെ സമയവും എണ്ണപ്പെട്ട് കഴിഞ്ഞിരുന്നു. 1991 ഫെബ്രുവരിയിൽ രാമജന്മഭൂമി ന്യാസിനെയും BMAC (babri masjid action committe ) യെയും ഒരു മേശക്കിരുപുറത്തും ഇരുത്തി വളരെ ക്രിയാത്മകമായ ഒരു ചർച്ചക്ക് ചന്ദ്രശേഖർ തുടക്കം കുറിച്ചു. പ്രശ്നം തീർന്നെക്കുമെന്നുള്ള പ്രതീക്ഷകൾ മുളപൊട്ടി. ഇത് സഹിക്കാൻ സാധിക്കാത്ത കോണ്ഗ്രസ് രാജീവ് ഗാന്ധിയുടെ വീടിനു മുൻപിൽ രണ്ട് പോലീസുകാരെ കണ്ടു എന്ന് പറഞ്ഞ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. 1991 മേയിൽ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. ലോകസഭക്കൊപ്പം യുപി, കേരളം എന്നീ നിയമസഭാ തെരഞ്ഞെടുപ്പുകളും പ്രഖ്യാപിക്കപ്പെട്ടു.
പൊതു തെരഞ്ഞെടുപ്പിന്റെ അലയോലികൾക്കിടയിൽ, 1991 മെയ് 21 നു തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ച് രാജീവ് ഗാന്ധി ഒരു LTTE മനുഷ്യബോംബിനാൽ പൊട്ടിച്ചിതറി. രാജീവിന്റെ രക്തം വിറ്റ് വോട്ടാക്കാൻ കോണ്ഗ്രസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവർ എറ്റവും വലിയ ഒറ്റക്കക്ഷിയായങ്കിലും ഭൂരിപക്ഷം ലഭിച്ചില്ല. യുപിയിൽ കല്യാണ് സിംഗിന്റെ നേതൃത്വത്തിൽ ബിജെപി അധികാരം പിടിച്ചെടുത്തു .കേന്ദ്രത്തിൽ നരസിംഹറാവുവിന്റെ നേതൃത്വത്തിൽ കോണ്ഗ്രസ്, ന്യൂനപക്ഷ സർക്കാർ രൂപീകരിച്ചു. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തേക്ക് ഉദാരവൽക്കരനത്തിന്റെ വിശാലവാതായനങ്ങൾ തുറന്നിട്ടത് അന്ന് നരസിംഹറാവുവും ധനമന്ത്രിയായിരുന്ന മൻമോഹൻ സിംഗുമായിരുന്നു. രാജ്യം നേരിട്ട് കൊണ്ടിരുന്ന ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങൾ അടിയന്തിരമായി നേരിടേണ്ടത് കൊണ്ട് അയോധ്യ പ്രശ്നം കുറച്ച് കാലം മാറ്റിവെക്കണമെന്ന റാവുവിന്റെ അഭ്യർത്ഥന VHP അംഗീകരിച്ചു. പക്ഷേ, വർഷം ഒന്ന് കഴിഞ്ഞിട്ടും ഒരു നീക്കവും ഉണ്ടാകാതിരുന്നപ്പോൾ, പ്രശ്നം വീണ്ടും മുൻനിരയിലേക്ക് വന്നു.1992 ജൂലായ്‌ മാസത്തിൽ തർക്കമന്ദിരത്തിനു പുറത്തെ രാമജന്മഭൂമി ന്യാസിന്റെ സ്ഥലത്ത് ക്ഷേത്രത്തിന്റെ നൃത്ത മണ്ഡപത്തിന്റെ കോണ്‍ക്രീറ്റ് പണി ആരംഭിച്ചു. തുടർന്ന് നരസിംഹറാവു സന്യാസി സംഘത്തെ ഡൽഹിയിലേക്ക് ചർച്ചക്ക് വിളിക്കുകയും പ്രശ്നത്തിനു നാലുമാസത്തിനുള്ളിൽ രമ്യമായി പരിഹാരം ഉറപ്പ് കൊടുക്കുകയും നടന്നുകൊണ്ടിരുന്ന നിർമ്മാണം നിർത്തിവെക്കുകയും ചെയ്തു.
ചന്ദ്രശേഖർ നിർത്തിയിടത്ത് നിന്നും ആരംഭിക്കേണ്ടിയിരുന്ന ചർച്ച അറിഞ്ഞോ അറിയാതെയോ റാവു അട്ടിമറിച്ചു. തുടർന്ന് 1992 ഡിസംബർ ആറിനു അയോധ്യയിൽ കർസേവ പ്രഖ്യാപിച്ചു. കർസേവ വിഷയം സുപ്രീം കോടതിയിലെത്തി. കർസേവ സമാധാനപരമായിരിക്കും മന്ദിരത്തിനു ഒന്നും സംഭവിക്കില്ല എന്ന് യുപി ഗവന്മേന്റ്റ് ഉറപ്പ് കൊടുത്തതിനെ തുടർന്നു. സുപ്രീം കോടതി കർസേവ അനുവദിച്ചു.
1992 ഡിസംബർ 6 രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ലക്ഷക്കണക്കിന്‌ കർസേവകർ, അയോധ്യ എന്നാ ചെറുപട്ടണത്തിൽ ഒത്ത് കൂടിയിരിക്കുന്നു. കോടതിയിൽ കൊടുത്ത ഉറപ്പ് പ്രകാരം, പ്രതീകാത്മകമായ കർസെവക്ക് വേണ്ടി പൂജക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. പ്രത്യേകം കെട്ടിയുയർത്തിയ വേദിയിൽ, LK അദ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി, HV ശേഷാദ്രി തുടങ്ങിയ ഉന്നത നേതൃത്വം. സമയം കടന്ന് പോയപ്പോൾ തടിച്ച് കൂടിയ മീഡിയ പ്രവർത്തകരിൽ ചിലർ കർസെവകരെ പരിഹസിക്കാനാരംഭിച്ചു, ഈ പൂജ കാണാനാണോ നിങ്ങളിവിടെ ഇക്കണ്ട ദൂരം യാത്ര ചെയ്ത് വന്നത് എന്നുള്ള കളിയാക്കലുകൾ ഒരു വിഭാഗത്തിനു സഹിച്ചില്ല. കുറച്ച് പേർ വേലിക്കെട്ടുകൾ തകർത്ത് മന്ദിരത്തിലെക്ക് കുതിച്ചു നേതാക്കൾക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കും മുൻപ് തകർന്ന ബാരിക്കേടുകളിലൂടെ ആയിരക്കണക്കിന് കർസേവകർ തർക്കമന്ദിരം കൈയ്യേറി. അദ്വാനിയുടെയും ശേശാദ്രിയുടെയും ആവർത്തിച്ചുള്ള അഭ്യർഥനകൾക്കും അണപൊട്ടിയ ആവേശത്തെ തടയാനായില്ല. ഒരു മണിക്കൂറിനകം ദുർബ്ബലമായ ആ കെട്ടിടം നിലം പൊത്തി.
കോടതിക്ക് കൊടുത്ത ഉറപ്പ് പാലിക്കാൻ സാധിക്കാതിരുന്ന യുപി സർക്കാർ അന്ന് തന്നെ രാജിവെച്ചു. രാജി ഗവർണ്ണർ സ്വീകരിക്കും മുൻപ് സർക്കാരിനെ കേന്ദ്ര ഗവണ്‍ മെന്റ് ഡിസ്മിസ് ചെയ്തു. മന്ദിരം തകർക്കപ്പെടുമ്പോൾ എന്ത്കൊണ്ട് പോലീസിനെ ഉപയോഗിച്ച് തടഞ്ഞില്ല എന്നതായിരുന്നു എറ്റവും വലിയ ചോദ്യം അത് ചെയ്തിരുന്നെങ്കിൽ അവിടെയോഴുകുന്ന ചോരപ്പുഴ ചരിത്രത്തിലെ എറ്റവും ഭീകരമായതായിരിക്കും എന്നായിരുന്നു കല്യാണ്‍ സിംഗിന്റെ മറുപടി, അതായിരുന്നു സത്യവും. സമരവും ജനമുന്നേറ്റങ്ങളും കൈവിട്ട് പോയ ചരിത്രങ്ങൾ ധാരാളമുണ്ട്. അങ്ങിനെയൊരു സന്ദർഭത്തിലാണ് മഹാത്മജി ക്വിറ്റ്‌ ഇന്ത്യാ സമരത്തിൽ നിന്നുപോലും പിൻവാങ്ങിയത്.
സംഭവത്തെ തുടർന്ന് രാജ്യമാകെ അസ്വസ്ഥത പടർന്നു. എരിതീയിൽ എണ്ണയൊഴിച്ച് മിക്ക രാഷ്ട്രീയപ്പാർട്ടികളും താന്താങ്ങളുടെ റോൾ നന്നായിത്തന്നെ ആടി. ബിജെപിയുടെ ഉന്നത നേതൃത്വം മുഴുവൻ അറസ്റ്റിലായി. RSS നിരോധിക്കപ്പെട്ടു. തർക്കമന്ദിരം നിലനിന്ന സ്ഥലത്ത് കോടതിയുടെ അനുമതിയോടെ ഉണ്ടാക്കിയ താത്കാലിക ക്ഷേത്രത്തിൽ പൂജ ആരംഭിച്ചു. ഒരു വർഷത്തിനു ശേഷം നിയമപരമായ നിലനില്പില്ലാത്തതിന്നാൽ RSS മേലുള്ള നിരോധനം പിൻ വലിക്കപ്പെട്ടു.
റിമാറി വന്ന ഒരു സർക്കാരിനും തർക്കമന്ദിരം തകർക്കപ്പെട്ടതിനു പിന്നിൽ ആരോപിക്കപ്പെട്ടിരുന്ന ഗൂഡാലോചന തെളിയിക്കാനായില്ല. ആ സ്ഥലം തങ്ങൾക്കാവശ്യമുള്ളതല്ല എന്ന തിരിച്ചറിവ്, രാഷ്ട്രീയക്കാരും, മതമേധാവികളും തങ്ങളെ ഉപയോഗിക്കുകയായിരുന്നു എന്ന തിരിച്ചറിവ് പതുക്കെ മുസ്ലിം ജനസാമാന്യത്തിൽ പരന്നു. മക്കയും മദീനയും തങ്ങൾക്കെങ്ങനെയാണോ അതുപോലെയാണ് ഹിന്ദുവിന് അയോധ്യയും ശ്രീരാമനും എന്ന് രഹസ്യമായെങ്കിലും സമ്മതിക്കുന്ന വിഭാഗം വളർന്നു വന്നു. ASI ഉദ്ഘനനം ക്ഷേത്രം തന്നെയെന്നു പറഞ്ഞു. കോടതി വിധി സത്യങ്ങൾ പുറത്ത് കൊണ്ടുവന്നു. 
വിശ്വാസ സംഘർഷം എന്നതിലുപരി അയോധ്യ പ്രക്ഷോഭം നൽകുന്ന സന്ദേശങ്ങൾ വളരെ വലുതാണ്‌. ഇന്ത്യൻ മുസ്ലീങ്ങൾ അറേബ്യയിൽ നിന്നോ തുർക്കിയിൽ നിന്നോ വന്നവരല്ല, ഇവിടെ ജനിച്ച് വളർന്ന അവരുടെ പൂർവികൻ ബാബറല്ല രാമനാണ് എന്നതാണ് അതിലെറ്റവും പ്രധാനം. അതുപോലെ തന്നെ പക്വതയോടെ കൈകാര്യം ചെയ്തില്ലങ്കിൽ ഒരു സാധാരണ വിഷയം ഒരു മഹാരാജ്യത്തെ എങ്ങിനെയൊക്കെ ബാധിക്കും എന്നതും.
നളന്ദ തകർത്തത് അലാവുദീൻ ഖിൽജി, സോമനാഥം തകർത്തത് മുഹമ്മദ് ഗസ്നി, കാശിയും മഥുരയും തകർത്തത് അരംഗസീബ്, മലബാർ തകർത്തത് ടിപ്പു സുൽത്താൻ എന്നൊക്കെ നമ്മൾ ഓർക്കണം. സാംസ്കാരിക ഭാരതിയ അധിനിവേശങ്ങൾ അടിച്ചമർത്തലിന്റെ സത്യവുമായ് ഇന്നും നമ്മുടെ മുന്നിലുണ്ട്. കക്ഷി രാഷ്ടീയത്തിനതീതമായ മുന്നേറ്റം സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഇനിയും ഉണ്ടാകണം. കാരണം നമ്മുക്ക് ഇനിയും സ്വാതന്ത്ര്യത്തിലേക്ക് ഏറെ ദൂരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *