KERALAM

പെല്ലറ്റ് മാഗസിന് എതിരെ അതിർത്തിയിൽ നിന്നും ഒരു ജവാൻ

പെല്ലറ്റ് മാഗസിന് എതിരെ ഒരു ജവാൻ എഴുതിയ ഫേസ്ബുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. പോസ്റ്റിന്റെ പൂർണ രൂപം ചുവടെ.

ഞാൻ ശബരി.. പാലക്കാട് സ്വദേശിയാണ്.. ഇപ്പൊ മേഖലയാ എന്ന സ്ഥലത്താണ്… ഡ്യൂട്ടി കഴിഞ്ഞ് എത്തിയതേ ഒള്ളൂ.. ഇന്നലെ വിചാരിച്ചതാണ് ഇങ്ങനെ ഒന്ന് എഴുതണമെന്ന്… ഫെയ്സ് ബുക്കിൽ ചില ചിത്രങ്ങൾ കാണാനിടയായി… പിന്നെ വാട്ട്സ് ആപ്പിലും കണ്ടു.. എറെ വിഷമം തോന്നി.. അതു കൊണ്ടാണ് ഇങ്ങനെ എഴുതണമെന്ന് വിചാരിച്ചത്.. . ഞാൻ ഒരു പട്ടാളക്കാരനാണ്. നാട്ടിലെ ഒരു കോളേജിൽ പെല്ലറ്റ് എന്ന പേരിൽ ഒരു മാഗസിൻ ഇറക്കിയെന്നറിഞ്ഞു. ഞാൻ കണ്ടിട്ടില്ല. പക്ഷെ അതിലെ ചില ചിത്രങ്ങളും ആർട്ടിക്കിളും കണ്ടു.. ആ കോളേജിൽ വ്യക്തമായ രാഷ്ടീയമുണ്ടെന്നെനിക്കറിയാം. എന്നാലും ഇവിടെ രാഷ്ട്രീയമല്ല എനിക്ക്, ഞങ്ങൾക്ക് വിഷയം. രാഷ്ട്രീയം ഏതുമാവട്ടെ ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ല. പ്രത്യേകിച്ച് വിദ്യാർത്ഥികൾ. NCC ഒക്കെ അവിടെ ഇല്ലെ. ഞങ്ങളെ പോലെയുള്ളവർ ജീവനും കയ്യിൽ പിടിച്ചാണ് ഇവിടെ നിൽക്കുന്നത്.

സ്ക്കൂളിൽ പോയ കാലം മുതൽ ജനഗണമന കേട്ട് വളർന്നതാ നമ്മൾ. ഇപ്പൊ ഈ പരിതസ്ഥിതിയിലും ജനഗണമനയും വന്ദേമാതരവും ഭാരത് മാതാ കീ ജയ് വിളിക്കും ഞങ്ങൾക്ക്, എല്ലാവർക്കും ഒരാവേശമാണ്. സീയാച്ചിൻ പോലെ ദുർഘടം പിടിച്ച മേഖലയിൽ നിൽക്കുന്ന സഹപ്രവർത്തകർക്ക് ഇതൊരു ജീവവായുവാണ്, ഏതൊരു ഭാരതീയനും. ആവിഷ്കാരമോ സ്വാതന്ത്ര്യമോ എന്താണേലും ഒരിക്കലും ഇത് ചെയ്യരുതായിരുന്നു. അദ്ധ്യാപകരെങ്കിലും ശ്രദ്ധിക്കണമായിരുന്നു. ക്ലാസ്സ് റൂമല്ല വാർ ഫീൽഡ്, എഡിറ്റോറിയൽ ബോർഡല്ല ബറ്റാലിയൻ ടീം എന്ന് വിദ്യാഭ്യാസമുള്ള നിങ്ങൾ മനസിലാക്കുമല്ലോ.. നിങ്ങൾ പറയുന്നു പട്ടാളം പ്രശ്നക്കാരാന്ന്.. ഉണ്ട് പ്രശ്നം ഉണ്ട്. അതൊക്കെ കൃത്യമായി നിയമത്തിന് മുന്നിൽ വരുന്നു മുണ്ട്. എന്നിട്ടും നിങ്ങൾ പറയുന്നു പട്ടാളക്കാർ മുഴുവൻ അത്തരക്കാരാണെന്ന്. അങ്ങനെ പറയാമോ.? ഞാനൊരു മലയാളിയാണ്. എന്റെ നാട്ടിൽ നിന്ന് ഇങ്ങനെ ഒന്ന് വന്നപ്പോൾ എറെ സങ്കടം തോന്നി. വീടും നാടും ഒക്കെ ഉപേഷിച്ച് ഞാൻ വന്നത് നാടിനെ സേവിക്കാൻ തന്നെയാണ്. എന്നെ പോലെ എത്രയോ പേർ. എന്ത് ന്യായീകരണം പറഞ്ഞാലും ഇങ്ങനെയൊന്നും ഒരു മാഗസീനിലും വക്കരുത്.

വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്ന് കരുതി നമ്മുടെ നാട്ടിൽ നാടിനെതിരെ പ്രവർത്തിക്കുന്ന ശക്തികൾക്ക് അനുകൂല ചിന്ത നാട്ടിൽ നിന്നും ഉണ്ടാക്കരുത്. നിങ്ങടെ മാഗസിൻ ഓണർഷിപ്പിൽ (പേര് ഇങ്ങനെയാണോ എന്നെനിക്കറിയില്ല) നാഷണാലിറ്റി ഇൻഡ്യൻ എന്ന് കൊടുത്തിട്ടുണ്ടാവും. ഞങ്ങളും, എല്ലാ ജനങ്ങളും അങ്ങനെ ചിന്തിക്കുന്നത് കൊണ്ടാണ് തലശ്ശേരി ബ്രണ്ണൻ കോളേജ് അങ്ങനെ നിൽക്കുന്നത്. ജയിക്കുമ്പോൾ കൈയിലും മരിക്കുമ്പോൾ നെഞ്ചിലും അത് ഉയർത്തി പിടിക്കുന്നതും ഈ വികാരം ഉള്ളതുകൊണ്ടാണ്. ജനഗണമന എന്ന ഗാനത്തിന് ലക്ഷങ്ങളുടെ കണ്ണീരിന്റെ ആത്മവിന്റെ വിലയുണ്ട്. അതിനെ അവഹേളിക്കുന്ന ഒരു വാക്ക് പോലും ഒരു കോളേജ് മാഗസീനിൽ വക്കാൻ പാടില്ല… നിങ്ങടെ കോളേജിലും കാണുമല്ലോ ബന്ധുക്കൾ പട്ടാളക്കാരയവരൊക്കെ, അച്ഛനും അമ്മയും സഹോഭരമാരും ഉണ്ടാകില്ലേ.. അവരൊക്കെ ഇത് കണ്ടില്ലേ. ക്യാമ്പിൽ കൂടെ ഉള്ളവരൊക്കെ ഈ ചിത്രങ്ങൾ കണ്ടു… ഒരു മലയാളി എന്ന നിലയിൽ എനിക്കേറെ വിഷമം തോന്നി. ഒരിക്കലും ഇനി ഇങ്ങനെ ഉണ്ടാകരുതേ എന്ന പ്രാർത്ഥന മാത്രം…..

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close