Home / ഞാൻ പറയാം / ശബരിമലയും വിവാദങ്ങളും: ക .ഭാ സുരേന്ദ്രൻ 

ശബരിമലയും വിവാദങ്ങളും: ക .ഭാ സുരേന്ദ്രൻ 

ശബരിമല, ശ്രീപത്മനാഭസ്വാമി തുടങ്ങിയ ക്ഷേത്രങ്ങളെപ്പറ്റി ഇടക്കിടക്ക് ചർച്ചകളും വിവാദങ്ങളും ചില കുത്സിത ബുദ്ധികൾ പുരോഗമനത്തിന്റെ പേരിൽ ആഘോഷിക്കാറുണ്ടല്ലോ. ആരും അതിൽ വേവലാതിപ്പെടുകയും ഖേദിക്കേണ്ടതും ഇല്ലതന്നെ. കാരണം എത്ര ചർച്ച ചെയ്താലും പരാക്രമങ്ങൾ കാണിച്ചാലും അവയിലുള്ള ഭക്തിയും വിശ്വാസവും ഒന്നും തകരില്ല. അതാണ് ചരിത്രം. 

എന്നാൽ മറ്റു ചില വിശ്വാസങ്ങൾ അങ്ങനെയല്ല; തൊട്ടാൽ തകരും. കുറച്ചുനാൾ മുമ്പ് ശ്രീ. സി.ആർ.നീലകണ്ഠന്റെ നേതൃത്വത്തിൽ എറണാകുളത്തു വച്ച് ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റിയും മറ്റും ചർച്ച ചെയ്തല്ലോ; മാനവ സംഗമം പരിപാടി. അതിനിടയിൽ ഏതോ ഒരു മത പരാമർശം നടത്തിയപ്പോൾ ഉണ്ടായ കോലാഹലം നമ്മൾ കണ്ടതല്ലെ. അവിടെ ഉയർന്ന ആക്രോശം ‘എന്റെ മതത്തെപ്പറ്റി ഒന്നും പറയരുത്’ എന്നായിരുന്നു. അത്രയേ ഉള്ളൂ ചിലരുടെ വിശ്വാസം. 

ചില മത നിയമങ്ങളെപ്പറ്റി ചർച്ച ചെയ്യുമ്പോഴും ഇതേ ഭയമാണ് മത നേതാക്കൾക്ക് . ഇപ്പോൾ പൊതു സിവിൽ കോഡിനെപ്പറ്റി ചർച്ച നടക്കുമ്പോഴും ഈ ഭയം സ്ഫുരിക്കുന്നതു കാണാം.
അതുകൊണ്ട് ഹിന്ദു ആരാധനകളെപ്പറ്റിയും ക്ഷേത്രങ്ങളെപ്പറ്റിയും ഒക്കെ ചർച്ചയും തർക്കങ്ങളും നടക്കട്ടെ. അത് ഈ നാടിന്റെ കരുത്താണ് കാണിക്കുന്നത്. കരുത്തുള്ളവർ ഭയപ്പെടേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *