Home / ഞാൻ പറയാം / നോട്ടുനിരോധനം തെററായ നടപടി ആണെന്ന് വാദിക്കുന്നവരോട് കെ സുരേന്ദ്രന് പറയുവാൻ

നോട്ടുനിരോധനം തെററായ നടപടി ആണെന്ന് വാദിക്കുന്നവരോട് കെ സുരേന്ദ്രന് പറയുവാൻ

നോട്ടുനിരോധനം തെററായ നടപടി ആണെന്ന് വാദിക്കുന്നവരോട് :
1) ആകെ റദ്ദാക്കിയ നോട്ടുകൾ15.5ലക്ഷം കോടി
2) ഇതുവരെ അച്ചടിച്ച നോട്ടുകൾ 5 ലക്ഷം കോടി
3) എട്ടാംതീയതിക്കു മുന്പ് അച്ചടിച്ചത് 2 ലക്ഷം കോടി
4) ഒരു ദിവസം ശരാശരി ക്രയവിക്രയം 9 ലക്ഷം മുതൽ 10 ലക്ഷം കോടി വരെ
5) ഇനി പ്രതിസന്ധി തീരാൻ വേണ്ടത് 2 മുതൽ 3 ലക്ഷം കോടിവരെ
അതിനർത്ഥം 15.5 ലക്ഷം കോടി അച്ചടിച്ചു തീരുന്നതുവരെ ക്രയവിക്രയപ്രതിന്ധി നിലനിൽക്കില്ല. ബാങ്കിൽ അടച്ച മുഴുവൻ നോട്ടുകളും ഇടപാടുകാർ ഉടനെ പിൻവലിക്കില്ല.

ഇനി 3 ലക്ഷം കോടി രൂപയെങ്കിലും തിരിച്ചുവരില്ലെന്ന് നേരത്തെ പറഞ്ഞത് തെററിപ്പോയെന്ന് വാദിക്കുന്നവരോട്:
നോട്ടുനിരോധനം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞാണ് സർക്കാർ ഗരീബ് കല്യാൺ യോജന പ്രഖ്യാപിച്ചത്.
അതുപ്രകാരം കണക്കിൽപ്പെടാത്ത കള്ളപ്പണവും ജനങ്ങൾക്ക് ബാങ്കിൽ നിക്ഷേപിക്കാം.
അതിന്രെ അൻപതു ശതമാനം നികുതി ഒടുക്കണം.
ബാക്കി വരുന്ന തുകയുടെ 75 ശതമാനം പലിശ ഇല്ലാതെ ഗരീബ് കല്യാൺ യോജനയിൽ നിക്ഷേപിക്കണം.

നാലു വർഷം കഴിഞ്ഞേ പണം പിൻവലിക്കാനാവൂ.
ബാക്കി 25 ശതമാനം നിക്ഷേപകനു കിട്ടും.
അപ്പോൾ പിന്നെ മുഴുവൻ പണവും ബാങ്കിൽ തിരിച്ചുവരുമെന്ന് പറയുന്നതിൽ എവിടെയാണ് പിശക്?
ഇനി ബാങ്കിൽ വന്നതു മുഴുവൻ വൈററ് മണിയാണെന്നും കള്ളപ്പണം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പറയുന്നത് എന്തടിസ്ഥാനത്തിൽ?
പ്രശ്നം പ്രതിപക്ഷത്തിന്രെ വേവലാതിയാണ്. അതിനു മരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *