Home / ഞാൻ പറയാം / മുസ്ലിം സ്ത്രീ വിരുദ്ധതയും കമ്മ്യൂണിസ്റ്റ്  ചതിക്കുഴിയും: മേരി ജേക്കബ് 

മുസ്ലിം സ്ത്രീ വിരുദ്ധതയും കമ്മ്യൂണിസ്റ്റ്  ചതിക്കുഴിയും: മേരി ജേക്കബ് 

മൂത്തലാക്ക്‌ എന്ന ചതിക്കുഴിയിൽ നമ്മുടെ മുസ്ലിം സഹോദരിമാർ വീണുപോകുമ്പോൾ അവരുടെ കൈപിടിച്ചുയർത്തുവാൻ ബി ജെ പിയ്‌ക്ക് കഴിയും എന്നതാണ് കാലം തെളിയിക്കാൻ പോകുന്ന സത്യം . ഒരു വശത്തുകൂടി മൂത്തലാക്കിനെതിരായി സംസാരിക്കുകയും പിന്നീട് മറ്റൊരു വേദിയിൽ ഇത്തരം അനാചാരങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിനെ വിമർശിക്കുകയും ചെയ്യുന്ന വൃന്താകാരാട്ടിനെ പോലെയുള്ള കമ്മ്യൂണിസ്റ്റ് നേതാവിന് എങ്ങനെ സ്ത്രീ വിരുദ്ധയാകാൻ കഴിയുന്നു എന്നകാര്യം നമ്മെ അത്ഭുതപ്പെടുത്തുന്നു.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബൃന്ദ മുത്തലാക്കിനെതിരെ ചില മുസ്ളിം സ്ത്രീകള്‍ ഉയര്‍ത്തിയ പ്രതിഷേധം മറയാക്കി ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കം വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണെന്ന് പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ മുസ്ലിം സഹോദരിമാർക്ക് കമ്മ്യൂണിസം വക ചതിക്കുഴി ഒരുക്കുന്നു എന്ന സന്ദേശമാണ് നൽകിയത് .

മുസ്ലിം വിഭാഗത്തിലെ സ്ത്രീകൾ ഭയാശങ്കകള്‍ നേരിടുന്ന കാലത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയാലുള്ള ഗുണം പലതാണ്. മുസ്ലിം മതവിഭാഗങ്ങളിലെ ചില വ്യക്തിനിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുക എന്നത് ആ സമൂഹത്തിന്റെ നന്മയ്ക്കും പുരോഗമനത്തിനും അത്യന്താപേക്ഷിതമാണ്.

വ്യക്തിനിയമ പരിഷ്കരണം അടിച്ചമർത്തപ്പെട്ട മുസ്ലിം വനിതകളുടെ മാനസിക സങ്കർഷം കുറയ്‌ക്കാൻ കാരണമാകും. സ്ത്രീകൾക്കെതിരായ എല്ലാ ആക്രമണങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നിസ്സാരവൽക്കരിക്കുന്ന കാഴ്ചയാണ്‌ ഇന്ന് സമൂഹം കാണുന്നത് . സ്ത്രീകളെ കടന്നാക്രമിക്കുന്നവരെ സംരക്ഷിക്കാൻ അവർ ശ്രമിക്കുന്നു. പ്രത്യേകിച്ച് മുസ്ലിം സ്ത്രീ പക്ഷത്തു നിന്നും സംസാരിക്കാൻ ഇക്കാലമത്രയും ഇടത് പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല .

മുസ്ലിം സമുദായത്തിൽ നിലനിൽക്കുന്ന മുത്തലാക്ക് പോലെയുള്ള അനാചാരങ്ങൾ ഇല്ലാതാക്കി ആ സമൂഹത്തിന്റെ നന്മയ്ക്കായി നിയമ നിർമ്മാണം നടത്താൻ ശ്രമിക്കുന്ന ബി ജെ പിയെ വർഗീയപാർട്ടി എന്ന രീതിയിൽ ചിത്രീകരിക്കാനാണ് സഖാക്കൾ എപ്പോഴും ശ്രമിക്കുന്നത് . അക്ഷരാർത്ഥത്തിൽ മുസ്ലിം സ്ത്രീകളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയായി സി പി എം പോലുള്ള പ്രസ്ഥാനങ്ങളുടെ നടപടിയെ നമുക്ക് വിലയിരുത്താം.

One comment

  1. Pavithran Prabhakaran

    Hi Marry Joseph, You have realized the facts. You have to come forward and be in front to fight to bring a common civil code here. Jai Hind

Leave a Reply

Your email address will not be published. Required fields are marked *