Home / പ്രാദേശികം / ആർ എസ് എസ് പ്രവർത്തകർക്ക് നേരെ വ്യാപക അക്രമം; ആലപ്പുഴ ജില്ലയിലെ നൂറനാട്ട് പാർട്ടി ഗ്രാമം സൃഷ്ട്ടിക്കാൻ സി പി എം നീക്കം

ആർ എസ് എസ് പ്രവർത്തകർക്ക് നേരെ വ്യാപക അക്രമം; ആലപ്പുഴ ജില്ലയിലെ നൂറനാട്ട് പാർട്ടി ഗ്രാമം സൃഷ്ട്ടിക്കാൻ സി പി എം നീക്കം

നൂറനാട് : ആലപ്പുഴ ജില്ലയിലെ നൂറനാട്ട് പാർട്ടി ഗ്രാമം ഗ്രാമം സൃഷ്ട്ടിക്കാൻ സി പി എം നീക്കം. ആർ എസ് എസ് പ്രവർത്തകർക്കും അവരുടെ വീടുകൾക്കും നേരെ വ്യാപക ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് . കണ്ണൂർ ജില്ലയിലെ സി പി എം ആക്രമണ രാഷ്ട്രീയത്തിന്റെ തനിയാവർത്തനമാണ് ആലപ്പുഴ ജില്ലയിലെ ചാരുമ്മൂട് , നൂറനാട് , ഇടപ്പോൺ , വള്ളികുന്നം , ചുനക്കര തുടങ്ങിയ പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് ഗുണ്ടാസംഘം നടത്തുന്നത്. 

കമ്മ്യൂണിസ്റ്റ് താലിബാൻ പ്രത്യയശാസ്ത്രങ്ങൾ സാധാരണ ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതാണ് പ്രദേശങ്ങളിലെ സംഘർഷാവസ്ഥയ്ക്ക് കാരണം. അപ്രഖ്യാപിത ഊരുവിലക്കുകളും ചിലസ്ഥലങ്ങളിൽ സി പി എം ഗുണ്ടാ സംഘങ്ങൾ നടത്തുന്നു. ഏറ്റവും അവസാനമായി നൂറനാട് ഇടപ്പോൺ പ്രദേശത്ത്‌ പിഞ്ചു ബാലന്മാർ നടത്തിയ ശാഖയ്ക്ക് നേരെ 200ൽ അധികം വരുന്ന സി പി എം ഗുണ്ടാസംഘം മൃഗീയമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതിൽ നിരവധി കുട്ടികൾക്ക് ഗുരുതരമായി പരിക്കുപറ്റി, ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സായിലാണ് .

ചുനക്കര, ഇടപ്പോൺ , നൂറനാട് മേഖലകളിൽ ആർ എസ് എസ് ശാഖകളിൽ കടന്നുകയറി ആക്രമണങ്ങൾ നടത്തുന്നത് ഒരു തുടർക്കഥയായി മാറിയിരിക്കുന്നു. മുതിർന്ന സി പി എം നേതാവ് കെ രാഘവന്റെ പ്രദേശം കൂടിയായ നൂറനാട് മേഖലയിൽ സംഘർഷം വ്യാപിപ്പിക്കുക വഴി തങ്ങളുടെ പാർട്ടിഗ്രാമങ്ങൾ സൃഷ്ടിക്കാം എന്ന്‌ നേതൃത്വം കരുതുന്നു. ഇതിന് രാഘവനുൾപ്പെടെയുള്ള നേതാക്കളുടെ ഒത്താശയുള്ളതായും പ്രദേശവാസികൾ ആരോപിക്കുന്നു .

കഴിഞ്ഞ ദിവസങ്ങളിൽ ഏകപക്ഷീയ ആക്രമണം നടന്ന ഇടപ്പോൺ മേഖലകളിൽ നിരവധി ആർ എസ് എസ് പ്രവർത്തകരെ കള്ള കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്തു. പിണറായിയുടെ ഭരണത്തിന്റെ തണലിൽ സി പി എം ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിന് പോലീസ് കൂട്ടുനിൽക്കുകയാണെന്ന് ബി ജെ പി നേതൃത്വം ആരോപിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *