Home / പ്രാദേശികം / ഡിസംബർ 23,സ്വർഗ്ഗീയ വിനോദ് ബലിദാന ദിനം

ഡിസംബർ 23,സ്വർഗ്ഗീയ വിനോദ് ബലിദാന ദിനം

ചാരുംമൂട് : ഡിസംബർ 23,സ്വർഗ്ഗീയ വിനോദ് ബലിദാന ദിനം. അതൊരു നാടിൻറെ ദുഃഖമായിരുന്നു ..ഒരു ചതിയുടെ മറക്കാനാകാത്ത ഇരുൾമൂടിയ ദിവസമായിരുന്നു. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന ഒരു നാടിന്റെ പ്രതീക്ഷയായിരുന്ന വിനോദ് എന്ന ചെറുപ്പക്കാരനെ ആർ എസ് എസ് അനുഭാവിയായി എന്ന കാരണത്താൽ ഇസ്ലാമിക ഭീകരവാദികൾ വെട്ടി നുറുക്കുമ്പോൾ ഹൃദയ ബന്ധങ്ങളിൽ ജീവിക്കുന്ന സംഘ സ്വയം സേവകർക്ക് അത് താങ്ങാവുന്നതിനും എത്രയോ അപ്പുറമായിരുന്നു.

വിനോദിന്റെ അയൽ വാസിയും ബാല്യകാല സുഹൃത്തുമായിരുന്നു ആ മുസ്ലിം യുവാവ് തന്റെ മത ഭീകരവാദ ആശയങ്ങൾക്ക് കൂട്ടുകാരനെ ബലിയാടാക്കി എന്ന വാർത്ത വിനോദിന്റ മാതാവിനെ ഹൃദയ വികാരങ്ങളടക്കാൻ കഴിയാത്ത ഭ്രാന്തമായ ജീവിതാവസ്ഥയിൽ എത്തിച്ചിരുന്നു. ജാതി മത ഭേദമില്ലാതെ ഒരു സമാജത്തിന് മുഴുവൻ ഉപകാരിയായിരുന്ന ആ യുവാവിന്റെ മരണം ഒരു ജനതയെ പൂർണ്ണമായും കണ്ണീരിലാഴ്‌ത്തി.

ഇവിടെയാണ് ഇസ്ലാമിക താലിബാനിസത്തിന്റെ മറുപുറമായ പോപ്പുലർ ഫ്രണ്ട് പോലെയുള്ള ഭീകരവാദ പ്രസ്ഥാനങ്ങളെ സമൂഹത്തിൽ നിന്നും വേരോടെ പിഴുതെറിയേണ്ട അവസ്ഥ സംജാതമാക്കേണ്ട ആ വലിയ തീരുമാനം സമൂഹം കൈകൊള്ളേണ്ടി വരുന്നതിന്റെ ആവശ്യകഥ ചൂണ്ടി കാണിക്കുന്നത് . 

ഇവിടെയാണ് ഭീകരവാദികൾക്കെതിരായി സംഘവും പരിവാർ പ്രസ്ഥാനങ്ങളും കൈക്കൊള്ളുന്ന ധീരമായ ചെറുത്തുനിൽപ്പിനെ പൊതുസമൂഹം ഇരു കൈയ്യും നീട്ടി സ്വീകരിക്കേണ്ടതിന്റെ പൊരുൾ വ്യക്തമാക്കപ്പെടുന്നത് . അതെ അതിനുള്ള ആവേശമായി വിനോദ് ഇന്നും ജീവിക്കുന്നു നമ്മളിലൂടെ .

Leave a Reply

Your email address will not be published. Required fields are marked *