Home / ഞാൻ പറയാം / ഷാഹിന നഫീസയുടെ ചോദ്യങ്ങൾക്ക് ശക്തമായ മറുചോദ്യവുമായി ജയശ്രീ നായർ 

ഷാഹിന നഫീസയുടെ ചോദ്യങ്ങൾക്ക് ശക്തമായ മറുചോദ്യവുമായി ജയശ്രീ നായർ 

കേരള പൊലീസിലെ കാവിവൽക്കരണത്തിലെ വസ്തുതകൾ നിരത്തുന്ന ഷാഹിന നഫീസയോട് കുറച്ചു ചോദ്യങ്ങൾ..   ബി ജെ പിയും സംഘപരിവാറും പ്രതിസ്ഥാനത്തു വന്നാൽ ഒന്നും ചെയ്യില്ല എങ്കിൽ കുറച്ചു ദിവസം മുൻപ് ഒരുആർ എസ് എസ് കാരനെ ഇടിച്ചു ചോര ഛർദ്ദിപ്പിച്ചതാരാണ്? മാധ്യമപ്രവർത്തകരാണോ അതോ പാർട്ടിയിലെ ഗുണ്ടകളോ? എന്തായാലും സംഘപരിവാർ സ്വന്തം പ്രവർത്തകരെ ഇങ്ങനെ ചെയ്യില്ല. ആണെങ്കിൽ അവരുടെ കാര്യക്ഷമതയിൽ നമ്മളെ അവരെ നമിക്കണം കാരണം ഒരു എം എൽ എ മാത്രമുള്ളിടത്തു ഇത്രയും ചെയ്യാൻ കഴിഞ്ഞാൽ സംഘപരിവാറിന്റെ കഴിവ് സമ്മതിച്ചു കൊടുത്തേ മതിയാവൂ. 

നിലമ്പൂരിൽ, അതും മാവോയിസ്റ് ഭീഷണി ഉള്ള സ്ഥലത്തു താമസിക്കുന്നവർക്കേ അതിന്റെ ഗതികേടറിയൂ…അപ്പോൾ മാവോയിസ്റ്റിനെ താങ്ങിപിടിക്കാൻ ആരെങ്കിലും വന്നാൽ കശ്മീരിലെ പോലെ കുട്ടികളെ വച്ച് കവചമൊന്നും തീർക്കില്ല അന്നാട്ടുകാർ, അതിനെ അവർ എതിർക്കും അതിൽ സംഘപരിവാർ മാത്രമല്ല എല്ലാവരും കാണും…പിന്നെ നിങ്ങളുടെ സംസാരത്തിൽ നിലമ്പൂർ ഭരിക്കുന്നത് ബി ജെ പി യാണെന്ന് തോന്നുമല്ലോ. 

പിന്നെ നിങ്ങൾ പുരോഗമന മാധ്യമ പ്രവർത്തകർക്ക് മാവോയിസ്റ് എന്ന് പറഞ്ഞാൽ കൂടെപ്പിറപ്പുകളാവും പക്ഷെ സാധാരണ ജനങ്ങൾക്കു അങ്ങനെ അല്ല…..ഇന്ത്യയിൽ മാവോയിസ്റ്റുകൾ ഏറ്റവും കൂടുതൽ കൊന്നത് “വെസ്റ്റ് ബംഗാളിലെ ” കമ്മ്യൂണിസ്റ്റ് സഖാക്കളെ ആണ്…അത് കൊണ്ട് അവരെ ഒതുക്കാൻ തന്നെ ആണ് നോർത്തിൽ നിന്നും ബെഹ്‌റയെ കൊണ്ടുവന്നത്…..എന്റെ അറിവ് ശരിയാണെങ്കിൽ പിണറായിക്കു വരെ നക്സൽ മോവോയിസ്റ് ഭീഷണി ഉണ്ടായിരുന്നു….
മാവോയിസ്റ്റികൾ വെറുതെ വിട്ട ഒരു രാഷ്ട്രീയ പാർട്ടിയും ഇവിടില്ല…

പിന്നെ പൊതുദർശനത്തിനു വെക്കാൻ ചത്തവൻ ഇന്ത്യക്കു വേണ്ടി പോരാടിയ സൈനികനോ വീര ബഹുമതി കിട്ടിയ ആളോ ഒന്നുമല്ലല്ലോ വെറും തീവ്രവാദി തന്നെ അല്ലെ….

ഇനി ഷാഹിനയുടെ പ്രശ്നം എന്താണ്?നോട്ടു നിരോധനത്തോടെ ബുദ്ധിയുള്ള ജിഹാദിക്കും അവരുടെ കൂലിഎഴുത്തുകാർക്കും ഒരു കാര്യം മനസിലായി ഇന്നത്തെ കമ്മ്യൂണിസ്റ്റുകാരെ കൊണ്ടോ കോൺഗ്രസുകാരെ കൊണ്ടോ മോദിയെ ഒന്നും ചെയ്യാൻ പറ്റില്ല. ഇങ്ങേരു ഈ പോക്കുപോയാൽ ഇവന്മാരൊക്കെ പട്ടിണി കിടന്നു ചാവും….അതിനു ഇനി ഒരു വഴിയേ ഉള്ളു. മാവോയിസ്റ് – നക്സൽ – ജിഹാദി – മമത തുടങ്ങിയവരെ കൂട്ടുപിടിച്ചു നാട്ടിൽ പ്രശ്നം ഉണ്ടാകുക. എല്ലാത്തിലും സംഘപരിവാർ അജണ്ട കാണിച്ചു പേടിപ്പിക്കുക. നല്ല അജണ്ട തന്നെ ഷാഹിന. വസ്തുതകൾ ഞങ്ങൾക്ക് സ്പഷ്ടമായി..

“ഈ മാവോയിസ്റ് വേട്ടയുടെ പേരിൽ പാർട്ടിയെ പ്രതിക്കൂട്ടിലാക്കാതെ ഇത് സംഘപരിവാർ ചായ്‌വുള്ള പോലീസുകാർ ചെയ്തതാണ് എന്ന് വരുത്തി പാർട്ടിയെ സംരക്ഷിക്കുക.” – ഇന്ത്യയിൽ എവിടെ തെരുവ് നായ ചത്താലും മോദിയെ തെറിവിളിച്ച ലോജിക് വെച്ച് നോക്കുമ്പോൾ പിണറായി കുടുങ്ങും അതിൽ നിന്നും പിണറായിയെ രക്ഷിക്കാനാണ് ഷാഹിനയുടെ നാടകം…….അതോടോപ്പും മാവോയിസ്റ്റികളെ പിന്താങ്ങാതെ നിലമ്പൂരിലെ നാട്ടുകാരുടെ പ്രീതിയും സമ്പാദിക്കാൻ പറ്റും.. ഐഡിയ ഉഗ്രൻ.. 
ഇത്രയും കാലം ദേശസ്നേഹം മാത്രമായിരുന്നു സംഘപരിവാർ അജണ്ട.. ഇപ്പോൾ നിയമവ്യവസ്ഥയും സംഘപരിവാർ അജണ്ട ആണ്. 

കടപ്പാട് : ജയശ്രീ നായർ 

ഷാഹിനയുടെ ചോദ്യങ്ങൾ കാണാൻ ഈ ലിങ്കിൽ പോവുക 

http://www.mangalam.com/news/detail/63244-latest-news-kerala-police-implementing-sangh-pariwar-agenda-alleges-media-person-shahina-nafisa.html

Leave a Reply

Your email address will not be published. Required fields are marked *