Home / വെബ്‌ സ്പെഷ്യല്‍ / ആദർശത്തിന്‍റെ ആൾരൂപം: ഡിസംബർ 25അടൽജിയുടെ ജന്മദിനം

ആദർശത്തിന്‍റെ ആൾരൂപം: ഡിസംബർ 25അടൽജിയുടെ ജന്മദിനം

1924 ഡിസംബർ 25 നു ഗ്വാളിയോറിൽ കവിയും അദ്ധ്യാപകനുമായ കൃഷ്ണ ബിഹാരി വാജ്പേയിയുടേയും കൃഷ്ണ ദേവിയുടേയും മകനായി ജനിച്ചു. കുട്ടിക്കാലം മുതൽക്കേ RSS ശാഖയിൽ പോയി തുടങ്ങി. തുടർന്നു ഹിന്ദി, ഇംഗ്ലീഷ്,സംസ്കൃതം എന്നിവയിൽ ബിരുദവും രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്ദര ബിരുദവും നേടി. തുടർന്നു RSS പ്രചാരകനായിമാറി (മുഴുവൻ സമയ പ്രവർത്തകൻ). പ്രചാരകൻ ആയിരിക്കെ നിയമ പഠനം നടത്തി, എങ്കിലും പിന്നീടു പത്രപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, അദ്ദേഹത്തിന്റെ ലേഖനങ്ങളും കവിതകളും സ്വാതന്ത്ര്യ സമരകാലത്തു വിദ്ധ്യാർത്ഥികളിൽ സ്വാധീനം ചെലുത്തി. 1942 ൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു ജയിൽ വാസം അനുഭവിച്ചു.

1951 ൽ സംഘ നിർദ്ദേശപ്രകാരം ജനസംഘത്തിന്റെ( സംഘത്തിന്റെ ആദ്യ രാഷ്ട്രീയ പ്രസ്ഥാനം) പ്രവർത്തനത്തിലേർപ്പെട്ടു.1957 ൽ ബലറാംപൂർ മണ്ഡലത്തിൽ നിന്നും ലോകസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1975-77 ലെ അടിയന്തരാവസ്ഥ കാലത്ത് ജയപ്രകാശ് നാരയണൻ RSS മായി ചേർന്നു പ്രവത്തിച്ചപ്പതിനെ തുടർന്നു 1977 ൽ വന്ന ജനതാ മന്ത്രി സഭയിൽ വിദേശകാര്യ മന്ത്രിയായി. വിദേശകാര്യ മന്ത്രിയായിരിക്കെ U N ജനറൽ അസംബ്ലിയിൽ ആദ്യമായി ഹിന്ദിയിൽ സംസാരിച്ച വ്യക്തിയുമായി. 1980 ൽ BJP രൂപീകരിച്ചപ്പോൾ അതിന്റെ ആദ്യ പ്രസിഡന്റായി.

1996 ൽ പ്രധാനമന്ത്രിയായി എങ്കിലും 13 ദിവസം മാത്രമേ തുടരാനായുള്ളു. തുടർന്നു 1998 ൽ വീണ്ടും പ്രധാനമന്ത്രിയായി അതും 13 മാസകാലം മാത്രം, അക്കാലത്ത പൊക്രാൻ അണുപരീക്ഷണം നടത്തി ഇന്ത്യയുടെ ശക്തി ലോകത്തിനു കാട്ടികൊടുത്തു. 1999 ൽ ലാഹോറിലേക്കു ബസ് യാത്ര നടത്തി പാകിസ്ഥാനുമായി സൗഹൃദ ശ്രമം നടത്തി. തുടർന്നുണ്ടായ കാർഗിൽ യുദ്ധത്തിൽ ശക്തമായ നിലപാടെടുക്കുകയും ഇന്ത്യ വിജയം വരിക്കുകയും ചെയ്തു.1999-2004 കലയളവിൽ വീണ്ടും പ്രധാനമന്ത്രിയായി

ഭാരതം കണ്ടതിൽ വെച്ചു ഏറ്റവും കരുത്തനായ പ്രധാന മന്ത്രിയായി ഇന്നും അറിയപ്പെടുന്നു. രാഷ്ട്രീയത്തിനധീതമായി ആരും ഇഷ്ടപ്പെടുന്ന വ്യക്തിത്വം ആയി നിലകൊള്ളുന്നു. അടൽജി പ്രധാന മന്ത്രിയായിരുന്ന കാലഘട്ടം മാത്രമായിരുന്നു ഇന്ത്യന്‍ വികസനത്തിന്റെ പുതിയയുഗം ലോകം കണ്ടതു.സാധരണക്കാരനെ പോലും പഴമയുടെ കാലത്തുനിന്നു അത്യാധുനിക സംവിധാനങ്ങളുടെ ലോകത്തേക്കു വഴി തെളിയിച്ചു കൊടുത്തതും. ഭാരതത്തെ ലോകജനതക്കു അഭിമാനമാക്കിയ RSS പ്രചാരകനായ അടൽജി ഇന്നു താൻ ആരായിരിന്നു എന്നുപോലും അറിയാത്ത അവസ്ഥയിൽ ജീവിക്കുന്നു. അടൽജിക്കു ജന്മദിനാശംസകളും ആയുർആരോഗ്യത്തിനായി പ്രാർതഥനകളും നേരാം……..

Leave a Reply

Your email address will not be published. Required fields are marked *