Home / പ്രാദേശികം / ആർ എസ് എസ് പ്രാഥമിക ശിക്ഷാവര്‍ഗിന് തുടക്കമായി

ആർ എസ് എസ് പ്രാഥമിക ശിക്ഷാവര്‍ഗിന് തുടക്കമായി

കാഞ്ഞങ്ങാട് : വ്യക്തിപൂജയെ പ്രോല്‍സാഹിപ്പിക്കാത്തതും അതേസമയം വ്യക്തിനിര്‍മ്മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതുമായ സംഘടനയാണ് രാഷ്ട്രീയ സ്വയംസേവക സംഘമെന്ന് ആര്‍.എസ്.എസ് കേരള സഹപ്രാന്ത പ്രചാര്‍ പ്രമുഖ് ഡോ. എന്‍.ആര്‍. മധു പറഞ്ഞു. അമൃതവിദ്യാലയത്തില്‍ നടക്കുന്ന രാഷ്ട്രീയസ്വയം സേവകസംഘം കാഞ്ഞങ്ങാട് ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നവതി പിന്നിട്ടിട്ടും പിളരാതെ നിരന്തരം വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്ന മറ്റൊരു സംഘടന ഇന്നു ലോകത്തില്ല. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനം ഇന്നു ലോകത്തിന്റെ പലഭാഗങ്ങളില്‍ നടക്കുന്നു. ആ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഹിന്ദുസമൂഹത്തിനു മുന്‍പെങ്ങുമില്ലാത്തവിധം പരിഗണനയും ആദരവും ലഭ്യമാകുന്നുവെന്നും ഡോ. എന്‍.ആര്‍. മധു കൂട്ടിച്ചേര്‍ത്തു.

സംഗീതജ്ഞന്‍ ടി.പി. ശ്രീനിവാസന്‍ ദീപം തെളിയിച്ചു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗിരിധര്‍ റാവു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. 114 പേരാണ് 7 ദിവസം നീണ്ടുനില്‍ക്കുന്ന ശിബിരത്തില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 31-നു വൈകുന്നേരം പൊതുപരിപാടിയും ജനുവരി 1-നു രാവിലെ ദീക്ഷാന്ത സമാരോപും നടക്കും. കേരളത്തിലെ 37 സംഘജില്ലകളിലായി 43 പ്രാഥമിക ശിക്ഷാ വര്‍ഗുകളാണ് നടക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *