Home / പൊളിറ്റിക്‌സ് സ്പെഷ്യൽ / ഭാരതത്തിൽ സംഘപരിവാറിന്റെ സ്വാധീനം എന്തെന്ന് ലോകത്തിന് പരിചയപ്പെടുത്തിയ അടൽ ജി 

ഭാരതത്തിൽ സംഘപരിവാറിന്റെ സ്വാധീനം എന്തെന്ന് ലോകത്തിന് പരിചയപ്പെടുത്തിയ അടൽ ജി 

1984 ലെ ഡൽഹി . ഇന്ദിരാ ഗാന്ധിയുടെ മരണത്തെത്തുടർന്ന് സിഖ് മതക്കാർ ക്രൂരമായി കൂട്ടക്കൊല ചെയ്യപ്പെടുന്ന സാഹചര്യം . അന്ന് അധികാരക്കസേരയിലേക്ക് ആകസ്മികമായി ഉയർത്തപ്പെട്ട സുന്ദരനായ പ്രധാനമന്ത്രി രാജീവ് ഗാന്ധി സിഖ് കൂട്ടക്കൊലയെപ്പറ്റിയുള്ള ചോദ്യത്തിന് തത്വ ചിന്താപരമായി നൽകിയ മറുപടി ‘വന്മരം വീഴുമ്പോൾ ഭൂമി കുലുങ്ങു’മെന്നായിരുന്നു . ‘വന്മരം വീഴുമ്പോൾ ഭൂമി കുലുങ്ങുകയല്ല മറിച്ച് ഭൂമി കുലുങ്ങുമ്പോഴാണ് വന്മരം വീഴുന്നതെന്ന’ അർത്ഥ ഗർഭമായ മറുപടിവന്നത് പ്രഗത്ഭനായ വാഗ്മിയും ഭാരതീയ ജനതാ പാർട്ടിയുടെ നേതാവുമായ അടൽ ബിഹാരി വാജ്പേയിയിൽ നിന്നായിരുന്നു.

അൻപതു വർഷം ഭാരതത്തിന്റെ ഏതെങ്കിലുമൊരു സഭയിൽ അംഗമായി തുടർന്ന മറ്റൊരു വ്യക്തിയും സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലില്ല. ചരിത്രത്തിലാദ്യമായി കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞ കോൺഗ്രസിതര മന്ത്രി സഭയെ നയിച്ചതും വാജ് പേയി ആയിരുന്നു. ദൃഢം, അചഞ്ചലം എന്നൊക്കെയാണ് ഹിന്ദിയിൽ അടൽ എന്ന വാക്കിനർത്ഥം. സൗമ്യനായ കവിയായിരുന്നെങ്കിലും പെരുമാറ്റത്തിൽ നിലപാടുകളിൽ കൃത്യതയും തീരുമാനങ്ങളിൽ ദൃഢതയും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. ഭാരതത്തിന്റെ ഭാവി പ്രധാനമന്ത്രിയെന്ന നെഹ്രുവിന്റെ പരാമർശം പിൽക്കാലത്ത് യാഥാർത്ഥ്യമായതിന് കാരണവും ഇതൊക്കെയാണ്.

Leave a Reply

Your email address will not be published. Required fields are marked *