Home / ഞാൻ പറയാം / ലോകോത്തര തട്ടിപ്പു സ്ഥാപനമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ‘സഹാറ’യുടെ കാറും മറ്റുവിധ സൗകര്യങ്ങളും ഉപയോഗിക്കുന്ന രാഹുൽ ഗാന്ധി

ലോകോത്തര തട്ടിപ്പു സ്ഥാപനമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ‘സഹാറ’യുടെ കാറും മറ്റുവിധ സൗകര്യങ്ങളും ഉപയോഗിക്കുന്ന രാഹുൽ ഗാന്ധി

ലോകോത്തര തട്ടിപ്പു സ്ഥാപനമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ‘സഹാറ’യുടെ കാറും മറ്റുവിധ സൗകര്യങ്ങളും ഉപയോഗിക്കുന്ന രാഹുൽ ഗാന്ധിയെ കഴിഞ്ഞദിവസം നാമൊക്കെ കണ്ടു. നരേന്ദ്ര മോഡി സഹാറയിൽ നിന്ന് സഹായം സ്വീകരിച്ചത് വലിയ ആക്ഷേപമായി കണ്ട കോൺഗ്രസും രാഹുലും അതുമാത്രമല്ല ചെയ്തുകൂട്ടിയതു് . നവീൻ ജിൻഡാൽ എന്ന വ്യവസായ പ്രമുഖനെ അറിയാല്ലോ. അനവധി വലിയ കമ്പനികൾ അദ്ദേഹം നടത്തുന്നുണ്ട്. വേണമെങ്കിൽ ഒരു ബൂർഷ്വാ എന്നൊക്കെ നമുക്ക് വിളിക്കാം. ആ ജിൻഡാൽ കഴിഞ കാലത്ത്‌ കോൺഗ്രസിന്റെ വിശ്വസ്തനായിരുന്നു. ഇന്നിപ്പോൾ ജിൻഡാൽ നടത്തുന്ന ഒരു വൈദ്യുതി കമ്പനി ബാങ്കുകൾക്ക് നൽകാനുള്ളത് 4,600 കോടി രൂപ.


അതേ നവീൻ ജിൻഡാലിന്റെ വക DL 3C BK 0945 എന്ന നമ്പറിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള വാഹനത്തിലാണ് രാഹുൽ ഇപ്പോൾ യുപിയിൽ തീർഥയാത്ര നടത്തുന്നത്. ജിൻഡാൽ കഴിഞ്ഞദിവസം ഇന്ത്യ വിട്ടുപോകാൻ ശ്രമിച്ചപ്പോൾ എതിർപ്പുയർന്നിരുന്നു; അതിനെ തുടർന്ന് സുപ്രീം കോടതിയുടെഅനുമതിയോടെയാണ് രാജ്യം വിട്ടത്. എന്താണിത് കാണിക്കുന്നത്?. സഹാറയുടെ വാഹനം മാത്രമല്ല, സഹാറയുടെ മറ്റുതരത്തിലുള്ള സഹകരണം മാത്രമല്ല, ജിൻഡാലിനെപ്പോലുള്ള, ബാങ്കുകൾക്ക് കോടികൾ നൽകാനുള്ള (ബാങ്കുകളെ പറ്റിച്ചുനടക്കുന്ന എന്ന് പറയുന്നില്ല) വ്യവസായികളുടെ സഹായവും, രാഹുലും പ്രഭൃതികളും പറ്റുന്നു. ഇതിന് കോൺഗ്രസ് എന്ത് മറുപടിയാണ് നൽകുക?. രാഹുലിന്റെ യുപിയിലെ കാർ യാത്രയുടെ ചിത്രവും ജിൻഡാലിന്റെ കടം സംബന്ധിച്ച വാർത്തയും ഇതൊന്നിച്ചുണ്ട് .

കടപ്പാട് : കെ വി എസ്  ഹരിദാസ്‌

Leave a Reply

Your email address will not be published. Required fields are marked *