Home / സംഘം / വേണ്ടതു ധീര ഭഗീരഥരെ …

വേണ്ടതു ധീര ഭഗീരഥരെ …

സംഘത്തിന്റെ പ്രാഥമിക ശിക്ഷാ വർഗുകൾ ആരംഭിച്ചു. പുണ്യ ഭാരതത്തിന്റെ ഭാഗധേയം നിർണയിക്കാൻ നിയോഗം ലഭിച്ച അഭിനവ ഭഗീരഥൻമാരായ ശിക്ഷാർത്ഥികൾ ഉത്സാഹഭരിതരാണ്. അസഹിഷ്ണുക്കളും ജനാധിപത്യ മൂല്യങ്ങളുടെ അന്തകൻമാരുമായ ചിലരുടെ കലപില ശബ്ദങ്ങളും ആക്രോശങ്ങളും അങ്ങിങ്ങ് ഉയരുന്നുണ്ട്. 

ക്യാമ്പുകൾ ആയുധ പരിശീലന ക്കളരികളാണെന്നും മതഭ്രാന്തിന്റെ ഓത്തുപുരകളാണെന്നുമൊക്കെ വലിയ വായിൽ വിളിച്ചു കൂവി സ്വയം അപഹാസ്യരാകുന്നവരിൽ മുമ്പനായ സിപിഎം നേതാവ് ജയരാജൻ DGP ക്കും മറ്റും ഇന്ന് ഒരു പരാതി സമർപ്പിച്ചിരിക്കുന്നു. Rടട ക്യാമ്പുകൾക്കെതിരെ നടപടി എടുക്കണമെന്നത്രേ ആവശ്യം….! മര്യാദ എന്നൊരു മൂല്യവും വകതിരിവ് എന്നൊരു ഗുണവും ഇവർക്കൊന്നും ഒട്ടുമില്ലേ? ജനങ്ങൾക്കിടയിൽ ജനങ്ങളോടൊത്ത് ദശാബ്ദങ്ങളായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനത്തെ ഇങ്ങനെയൊക്കെയാണ് നേരിടേണ്ടത് എന്ന് ധരിച്ചു വശായി വേഷം കെട്ടി നാണം കെടുന്ന ഇവരോട് സഹതപിക്കാനല്ലേ കഴിയൂ. 

സ്വന്തം അണികളെ ആയുധമണിയിച്ച് പ്രതിയോഗികളെ വകവരുത്തിയും, അക്കാര്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ നീതിപീഠം കുരുക്കിടുകയും ചെയ്ത ഒരു മന്ത്രി നേതാവിനെയും തോളത്തിരുത്തിയാണ് ഇവരുടെ പൊറാട്ടുനാടകം എന്നോർക്കുമ്പോൾ ശരിക്കും കണ്ണു നിറഞ്ഞു പോകുന്നു…! ഇസ്ലാമിക ഭീകരവാദികൾ താവളമാക്കിയ കനകമലയും നാറാത്തും ജയരാജൻ സഖാവിന്റെ മൂക്കിനു താഴെയായിരന്നു. അവിടെയൊന്നും കാട്ടാത്ത ശുഷ്ക്കാന്തി രാഷ്ട്ര ഭക്തരെ വാർത്തെടുക്കുന്ന സംഘ ശിബിരങ്ങളോട് ….! അല്ലാ, അറിയാൻ മേലാണ്ട് ചോദിക്കുവാ, വിവരമുള്ളവർ ആരുമില്ലേ ഈ വിപ്ലവപാർട്ടിയിൽ … നിങ്ങൾക്ക് വേറെ പണികൾ എന്തെല്ലാം കിടക്കുന്നു.

സദാനന്ദൻ മാസ്റ്റർ 

Leave a Reply

Your email address will not be published. Required fields are marked *