Home / വാര്‍ത്തകള്‍ / 5000 രൂപ നിരക്കിൽ 65 ബംഗ്ലാദേശികളെ വ്യാജരേഖയുണ്ടാക്കി ഇന്ത്യാക്കാരാക്കിയ ലത്തീഫ് അറസ്റ്റിൽ

5000 രൂപ നിരക്കിൽ 65 ബംഗ്ലാദേശികളെ വ്യാജരേഖയുണ്ടാക്കി ഇന്ത്യാക്കാരാക്കിയ ലത്തീഫ് അറസ്റ്റിൽ

മുംബൈ : 5000 രൂപ നിരക്കിൽ 65 ബംഗ്ലാദേശികളെ വ്യാജരേഖയുണ്ടാക്കി ഇന്ത്യാക്കാരാക്കിയ ലത്തീഫ് അറസ്റ്റിൽ . നവി മുംബയിൽ നിന്നും പോലീസ് പിടിയിലായ ലത്തീഫ് അസീമിൽ നിന്നുമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത് . 62 കാരനായ ഇയാൾ വ്യാജരേഖ ഉപയോഗിച്ച് നിരവവധി ബംഗ്ലാദേശികളെയാണ് ഇന്ത്യൻ പൗരന്മാരാക്കിയത്.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടക്കുന്ന ബംഗ്ലാദേശുകാരെ സമീപിച്ചാണ് ഇയാൾ പൗരത്വം വിൽക്കുന്നത്. അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട്  ഇയാൾക്കെതിരെ നേരത്തെതന്നെ ആരോപണങ്ങൾ ഉണ്ടായിരുന്നു. കോൺഗ്രസ് ഭരണകാലത്താണ്  ഇയാൾ ഏറ്റവും കൂടുതൽ വ്യാജരേഖകൾ നിർമ്മിച്ച് നൽകിയതെന്ന് പോലീസ് വ്യക്തമാക്കി.

പോലീസ് പിടിയിലായി ജയിലിൽ കിടന്നിരുന്ന കുടിയേറ്റക്കാർക്കാണ് കൂടുതലായും വ്യാജരേഖകൾ നിർമ്മിച്ച് നൽകിയിരുന്നത്. ചില വക്കീലുംമാരും ഇയാളെ സഹായിച്ചിരുന്നു. ജയിലിൽ കിടക്കുന്ന കുടിയേറ്റക്കാരുടെ വിരലടയാളം വക്കീൽ മുഖേന സംഘടിപ്പിക്കുകയും വിരലടയാളം വ്യാജ രേഖകൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുകയുമായിരുന്നു. ഈ രേഖകൾ കോടതിയിൽ ഹാജരാക്കി കുടിയേറ്റക്കാരുടെ മോചനവും ഒപ്പം പൗരത്വവും ഉറപ്പിക്കുകയായിരുന്നു ഇയാളുടെ രീതി.

Leave a Reply

Your email address will not be published. Required fields are marked *