Home / വാര്‍ത്തകള്‍ / ലോകത്തെ പ്രമുഖ 15 സാമ്പത്തിക വിദഗ്ധരുമായി ഇന്ന് പ്രധാനമന്ത്രിയുടെ ചർച്ച

ലോകത്തെ പ്രമുഖ 15 സാമ്പത്തിക വിദഗ്ധരുമായി ഇന്ന് പ്രധാനമന്ത്രിയുടെ ചർച്ച

ന്യൂഡൽഹി: നോട്ട് അസാധുവാക്കിയ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും 2017–18 ബജറ്റിനെക്കുറിച്ചും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി ചർച്ച നടത്തും. രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമായി 15 സാമ്പത്തിക വിദഗ്ധരെയാണ്  ചർച്ചയ്‌ക്കു ക്ഷണിച്ചിരിക്കുന്നത് .

കാനഡയിലെ ഓട്ടവ കാൾട്ടൺ സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രഫസർ വിവേക് ദഹേജിയ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി ഡയറക്ടർ രതിൻ റോയ്, ക്രെഡിറ്റ് സൂയിസ് മാനേജിങ് ഡയറക്ടർ നീലകണ്ഠ മിശ്ര, ഓക്സസ് ഇൻവസ്റ്റ്മെന്റ്സ് ചെയർമാൻ സുർജിത് ഭല്ല തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *