Home / വാര്‍ത്തകള്‍ / നോട്ട് നിരോധനം ഭീകരവാദവും മനുഷ്യക്കടത്തും തകര്‍ത്തു: മോദി

നോട്ട് നിരോധനം ഭീകരവാദവും മനുഷ്യക്കടത്തും തകര്‍ത്തു: മോദി

ഡെറാഡൂണ്‍: നോട്ട് നിരോധനത്തിലൂടെ ഭീകരവാദവും മനുഷ്യക്കടത്തും അധോലോക പ്രവര്‍ത്തനങ്ങളും തകര്‍ക്കാന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ 125 കോടി ജനങ്ങളുടെ പിന്തുണ മൂലമാണ് ഇത് സാധ്യമായതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

താന്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നും പറഞ്ഞതെന്താണെന്ന് കൃത്യമായി തനിക്ക് ഓര്‍മ്മയുണ്ടെന്നും അതെല്ലാം പാലിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കള്ളപ്പണമാണ് നമ്മുടെ രാജ്യത്തെ തകര്‍ക്കുന്നത്. ഈ സര്‍ക്കാര്‍ കള്ളപ്പണക്കാര്‍ക്കെതിരെയാണ് പോരാടുന്നതെന്നും ഉത്തരാഖണ്ഡിലെ ഡൊറാഡൂണില്‍ സംഘടിപ്പിച്ച പൊതുറാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *