Home / വാര്‍ത്തകള്‍ / സി പി എംല്‍ തമ്മിലടി തുടരുന്നു; വിഎസിനെതിരെയും കേസുണ്ടായിരുന്നെന്ന് വൈക്കം വിശ്വൻ

സി പി എംല്‍ തമ്മിലടി തുടരുന്നു; വിഎസിനെതിരെയും കേസുണ്ടായിരുന്നെന്ന് വൈക്കം വിശ്വൻ

തിരുവനന്തപുരം: വിഎസിനെതിരെയും കേസുണ്ടായിരുന്നെന്ന് വൈക്കം വിശ്വൻ പ്രസ്ഥാവന ഇറക്കിയതോട് കൂടി സി പി എംലെ ഉള്‍പോര്  മുറുകി . അച്യുതാനന്തന് ധാര്‍മ്മികത  പറയാന്‍ എന്തവകാശമുണ്ടെന്ന് വൈക്കം ചോദിച്ചു. വിഎസിനെതിരെയും കേസുണ്ടായിരുന്നു. മണിക്കെതിരായ കേസിൽ സത്യമുണ്ടോയെന്നു കോടതി കണ്ടെത്തട്ടേ. കെട്ടിച്ചമച്ച കേസിന്റെ പേരിൽ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

അഞ്ചേരി ബേബി വധക്കേസിൽ വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ എം.എം. മണിയെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. ക്രിമിനൽക്കേസിൽ പ്രതിയായവർ മന്ത്രിസ്ഥാനത്തു തുടരുന്നതു ശരിയല്ലെന്നു ചൂണ്ടിക്കാട്ടി വിഎസ് കേന്ദ്രനേതൃത്വത്തിനു കത്തയച്ചിരുന്നു. ഇതാണ് പാര്‍ട്ടിയില്‍ പുതിയ തമ്മിലടിയ്ക്ക് തുടക്കംകുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *