Home / പ്രാദേശികം / മാവേലിക്കര താലൂക്ക് സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പെന്ന് ബി ജെ പി

മാവേലിക്കര താലൂക്ക് സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പെന്ന് ബി ജെ പി

മാവേലിക്കര: ആലപ്പുഴജില്ലയിലെ മാവേലിക്കര താലൂക്ക് സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പെന്ന് ബി ജെ പി ആരോപിച്ചു. സംഭവം എത്രയുംവേഗം സിബിഐ അന്വേഷിക്കണമെന്നും ബി ജെ പി മാവേലിക്കര നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.

മാവേലിക്കര താലൂക്കിലെ പ്രമുഖ ബാങ്കായ താലൂക്ക് സഹകരണ ബാങ്കില്‍ നടന്ന സാമ്പത്തിക ക്രമക്കേടിന് സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖരായ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും വഴിവിട്ട സഹായവും ആശീര്‍വാദവും ഉണ്ടായിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും ജോലിചെയ്യുന്ന ഈ സ്ഥാപനത്തില്‍ അവരെ ഉപയോഗിച്ച് നടത്തിയ തട്ടിപ്പില്‍ ഈ സ്ഥാപനത്തെ വിശ്വസിച്ച് പണം നിക്ഷേപിച്ച, സ്വര്‍ണ്ണം പണയംവച്ചു വായ്പയെടുത്ത സാധാരണക്കാരായ ജനങ്ങളുടെ ആശങ്കയൊഴിവാക്കി അവരുടെ പണവും സ്വര്‍ണ്ണവും അവര്‍ ആവശ്യപ്പെടുന്ന സമയത്ത് തിരിച്ചു നല്‍കണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.

ബാങ്കില്‍ നടന്ന സാമ്പത്തിക തട്ടിപ്പിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുവാനും ബിജെപി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ്‌ വെട്ടിയാര്‍ മണിക്കുട്ടന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി ജില്ലാ ട്രഷറര്‍ കെ .ജി കര്‍ത്താ,ജില്ലാ ഉപാധ്യക്ഷ സുഷമ വി നായര്‍,നിയോജകമണ്ഡലം ജനറല്‍സെക്രട്ടറിമാരായ അഡ്വ: കെ കെ അനൂപ്‌, അനില്‍ വള്ളികുന്നം, നിയോജകമണ്ഡലം ഉപാധ്യക്ഷന്‍ സുരേഷ് പൂവത്തൂമരം എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *