Home / വാര്‍ത്തകള്‍ / പോപ്പുലർ ഫ്രണ്ടിന്‍റെ നിയന്ത്രണത്തിലുള്ള മലപ്പുറത്തെ സത്യസരണിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നിവേദനം

പോപ്പുലർ ഫ്രണ്ടിന്‍റെ നിയന്ത്രണത്തിലുള്ള മലപ്പുറത്തെ സത്യസരണിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നിവേദനം

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഡാലോചന, മലപ്പുറം സത്യസരണിയുടെ തീവ്രവാദ ബന്ധം എന്നിവയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് നിവേദനം നൽകി.

ടിപി വധക്കേസിൽ സംസ്ഥാനത്തെ ഉന്നത സിപിഎം നേതാക്കൾക്ക് ബന്ധമുണ്ട്. ഇത് വെളിച്ചത്തു വരാൻ നിക്ഷ്പക്ഷമായ സിബിഐ അന്വേഷണം അത്യാവശ്യമാണെന്ന് കുമ്മനം നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ടിപി വധക്കേസ് ഗൂഡാലോചനയെപ്പറ്റി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രിസിപ്പൽ സെക്രട്ടറി നേരത്തെ നല്കിയ അപേക്ഷ പരിഗണിക്കണം എന്നും കുമ്മനം ആവശ്യപ്പെട്ടു.

നിരോധിക്കപ്പെട്ട സിമിയുടെ പുതിയ രൂപമായ പോപ്പുലർ ഫ്രണ്ടിന്‍റെ നിയന്ത്രണത്തിലുള്ള മലപ്പുറത്തെ സത്യസരണി ഹിന്ദു, ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട 500 ഓളം ആൾക്കാരെ മതം മാറ്റിയിട്ടുണ്ട്. ഇവരിൽ പലരും സിറിയയിൽ എത്തി ഐഎസ്‌ഐഎസിൽ ചേർന്നതായാണ് വിവരം. ഇതേ പറ്റി സമഗ്രമായ അന്വേഷണം വേണമെന്ന് കുമ്മനം ആവശ്യപ്പെട്ടിട്ടുണ്ട്. സത്യസരണിയിലെ രാജ്യദ്രോഹ പ്രവർത്തനം കണ്ടെത്താൻ എൻ ഐ എ ക്ക് നിർദേശം നൽകണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി സി ശിവൻകുട്ടി, സംസ്ഥാന വക്താവ് ജെ ആർ പദ്മകുമാർ, ജില്ലാ അധ്യക്ഷൻ എസ് സുരേഷ് എന്നിവരും കുമ്മനത്തിനൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *