Home / വാര്‍ത്തകള്‍ / പിണറായി സർക്കാരിന്റ ജനദ്രോഹ നയങ്ങൾക്കെതിരെ കുമ്മനത്തിന്റെ ഉപവാസം തുടങ്ങി 

പിണറായി സർക്കാരിന്റ ജനദ്രോഹ നയങ്ങൾക്കെതിരെ കുമ്മനത്തിന്റെ ഉപവാസം തുടങ്ങി 

തിരുവനന്തപുരം: പിണറായി സർക്കാരിന്റ ജനദ്രോഹ നയങ്ങൾക്കെതിരെ കുമ്മനത്തിന്റെ ഉപവാസം തുടങ്ങി. സെക്രട്ടറിയേറ്റ് നടയിൽ തുടങ്ങിയ ഉപവാസ സമരംബിജെപി ദേശീയ വക്താവ് ഡോ. ബിസേയ് സോങ്കാര്‍ ശാസ്ത്രി ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ റേഷന്‍ വിതരണം മുടങ്ങിയതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടില്ല, ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം സംസ്ഥാനത്ത് ദളിത് പീഡനങ്ങള്‍ വര്‍ദ്ധിച്ചു. ഇതിനെതിരെ ഒരു നടപടിയും ഉണ്ടായില്ല.

 മാവോയിസ്റ്റുകള്‍ എന്ന് ആരോപിച്ചുകൊണ്ട് നിരപരാധികളായ ആള്‍ക്കാരെ ആക്രമിക്കുന്നു, യുവാക്കളുടെ തൊഴില്‍ പ്രശ്നം പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊന്നു ചെയ്യുന്നില്ല തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം.ഒ.രാജഗോപാ‍ല്‍ എം‌എല്‍‌എ അദ്ധ്യക്ഷനായിരുന്നു. 

ഇന്ന് രാവിലെ പത്ത് മണിമുതല്‍ നാളെ രാവിലെ പത്ത് മണിവരെയാണ് ഉപവാസം. കുമ്മനത്തിനൊപ്പം ദേശീയ ജനാധിപത്യ സഖ്യം നേതാക്കളായ തുഷാർ വെള്ളാപ്പള്ളി, പിസി തോമസ് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *