Home / വാര്‍ത്തകള്‍ / സി പി എംന്റേത് കിമ്പളം കിട്ടാത്തവരുടെ ചങ്ങല: സി കെ ജാനു 

സി പി എംന്റേത് കിമ്പളം കിട്ടാത്തവരുടെ ചങ്ങല: സി കെ ജാനു 

തിരുവനന്തപുരം :ഭൂമാഫിയയുടെ കിമ്പളം കിട്ടാത്തവരുടെ ചങ്ങലയാണ് സിപിഎം നടത്തുന്നതെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ അദ്ധ്യക്ഷ സി കെ ജാനു അഭിപ്രായപ്പെട്ടു. കള്ളപ്പണക്കാർക്ക് മാത്രമാണ് രാജ്യത്ത് നോട്ട് ക്ഷാമമുള്ളതായി പരാതിയുള്ളത്. ബിനാമിപ്പണി എടുക്കുന്നവരായിരുന്നു ഒട്ടു മിക്ക പ്രധാനമന്ത്രിമാരും. എന്നാൽ നട്ടെല്ലുള്ള ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്ന് തെളിഞ്ഞു.

മൗലിക അവകാശങ്ങൾ നിഷേധിക്കുന്ന സർക്കാരായി പിണറായി വിജയൻ സർക്കാർ മാറി. പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയത്തിന്‍റെ കാലം കഴിഞ്ഞെന്ന് മനസ്സിലാക്കാനാകാത്തതാണ് ഇടത് പക്ഷത്തിന്‍റെ പരാജയം. മറ്റുള്ളവർ വിളിക്കുന്ന മുദ്രാവാക്യം ഏറ്റ് വിളിക്കാനേ ഇന്ന് ഇടത് പക്ഷത്തിന് സാധിക്കുന്നുള്ളൂ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇടത് പക്ഷ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി നൽകണമെന്നും ജാനു ആവശ്യപ്പെട്ടു. കുമ്മനം രാജശേഖരൻ നടത്തുന്ന ഏകദിന ഉപവാസത്തിന് ആശംസ അർപ്പിക്കുകയായിരുന്നു ജാനു.

Leave a Reply

Your email address will not be published. Required fields are marked *