Home / വാര്‍ത്തകള്‍ / റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി യുഎഇ രാജകുമാരന്‍

റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി യുഎഇ രാജകുമാരന്‍

ന്യൂദല്‍ഹി: ഇത്തവണ റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥിയായി യുഎഇ രാജകുമാരന്‍ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്‌യാന്‍ എത്തും. ഇതാദ്യമായി ന്യൂദല്‍ഹിയില്‍ അറബ് സൈനികര്‍ ഭാരത സൈന്യത്തോടൊപ്പം റിപ്പബ്ലിക് ദിന മാര്‍ച്ചില്‍ പങ്കെടുക്കും.

ഈ മാസം 20ന് ഭാരതവും യുഎഇയും ആദ്യ തന്ത്രപരമായ ചര്‍ച്ചകള്‍ നടത്തും. രാജ്യസുരക്ഷ, ഭീകരപ്രവര്‍ത്തനം, രഹസ്യ വിവങ്ങളുടെ പങ്കുവയ്ക്കല്‍ തുടങ്ങിയവയാകും വിദേശകാര്യ സഹമന്ത്രി എംജെ അക്ബറും യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ മൊഹമ്മദ് ഗര്‍ഗാഷും പ്രധാനമായും ചര്‍ച്ച ചെയ്യുക. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കും.

2016ല്‍ ഫ്രഞ്ച് സൈനികര്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്റെക്കൊപ്പം എത്തുകയും പരേഡില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഭാരതത്തിലെ അടിസ്ഥാന മേഖലയില്‍ നിക്ഷേപം നടത്താന്‍ യുഎഇക്ക് താല്പ്പര്യമുണ്ട്. അതുമായി ബന്ധപ്പെട്ടകാര്യങ്ങളും ചര്‍ച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *