Home / കഥകള്‍

കഥകള്‍

എതിര്‍പ്പുകളെ എങ്ങനെ നേരിടണം?

മൂടല്‍ മഞ്ഞിലൂടെ ഓളങ്ങളെ കീറിമുറിച്ചു കൊണ്ടു നീങ്ങുന്ന ഒരു കപ്പല്‍. വളരെ ദൂരെ ഒരു വെളിച്ചം കപ്പിത്താന്‍ കണ്ടു ആ വെളിച്ചം തങ്ങളുടെ നേര്‍ക്കാണ് വരുന്നത്. അദ്ദേഹം ഉടന്‍ അവര്‍ക്ക് സന്ദേശമയച്ചു. “വേഗം നിങ്ങളുടെ കപ്പലിന്റെ ഗതി വഴി മാറുക. ഞങ്ങളുടെ കപ്പല്‍ നിങ്ങളുടെ നേര്‍ക്കാണ് വരുന്നത്. കൂട്ടിയിടി ഒഴിവാക്കുക.” ഉടന്‍ സന്ദേശം തിരികെ ലഭിച്ചു. “നിങ്ങള്‍ ഗതി മാറുന്നതാണ് നല്ലത്…” കപ്പിത്താന്‍ ക്രുദ്ധനായി. ഒരു സന്ദേശം കൂടി അയച്ചു. …

Read More »

നന്നായി ജീവിക്കാനുള്ള വഴി

വിദേശത്തു നിന്നെത്തിയ അനുജന്‍ ഏട്ടന് സമ്മാനിച്ചത് വിലയേറിയ നല്ലൊരു മ്യൂസിക് സിസ്റ്റം. അദ്ദേഹം സന്തോഷപൂര്‍വ്വം അത് സ്വീകരിച്ചു. പ്രവര്‍ത്തിപ്പിക്കാനായി പ്ലഗ് കുത്തി. സ്വിച്ച് ഓണ്‍ ചെയ്തു. ഒരു പൊട്ടല്‍, മിന്നല്‍, ചെറിയൊരുപുക, തീര്‍ന്നു. ഗാരണ്ടിയുള്ളതു കൊണ്ട് കമ്പനിക്ക് സിസ്റ്റം തിരിച്ചയച്ചു. താമസിയാതെ കമ്പനിയില്‍ നിന്നും വിദഗ്ദ്ധരുടെ വിശദീകരണം ലഭിച്ചു. “…ക്ഷമിക്കണം, ഇതിന്റെ കൂടെ ലഭിച്ച പുസ്തകം വായിച്ചിട്ടാണോ താങ്കള്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചത്? ഏത് വോള്‍ട്ടേജില്‍ വേണം ഇത് പ്രവര്‍ത്തിപ്പിക്കാന് എന്ന‍് …

Read More »

ധർമ്മത്തിനു  വേണ്ടിയുള്ള പോരാട്ടം 

ഒന്നിനുപിറകെ ഒന്നെന്ന കണക്കില്‍ കോട്ടകള്‍ പിടിച്ചടക്കി വിജയശ്രീലാളിതനായി സര്‍ഹിന്ദ്‌ പട്ടണത്തില്‍ എത്തിയ സിഖ്‌ ഗുരു ഗോവിന്ദസിംഹനോട് അദേഹത്തിന്‍റെ സൈനികര്‍ വിളിച്ചുപറഞ്ഞു ,നമ്മുടെ കുമാരന്മാരെ (ഫത്തേസിംഹ്,ജോരാവര്‍ സിംഹ്) ശ്വാസം മുട്ടിച്ചുകൊന്ന സ്ഥലമാണിവിടം .നമ്മുക് അതിനു പകരംവീട്ടണം . ഇതുകേട്ട് ഗുരു ഗോവിന്ദസിംഹ്ജി അതീവ ദുഖിതനായി അദ്ദേഹം പറഞ്ഞു സഹോദരന്മാരെ എനിക്ക് നിങ്ങളുടെ വികാരം മനസിലാകുന്നുണ്ട് .എന്നാല്‍ അല്‍പ്പം ആലോചിക്കൂ .ഈ പട്ടണത്തിലെ ജനങ്ങള്‍ നമ്മോടെന്തെങ്കിലും അപരാധം പ്രവര്‍ത്തിച്ചീട്ടുണ്ടോ ? പിന്നെ അവരോടെന്തിന് …

Read More »

സമർപ്പണം ആത്മസംതൃപ്തിയോട് മാത്രമാകണം 

ക്ഷേത്രനിര്‍മ്മാണം നടന്നുകൊണ്ടിരുന്ന ഒരു ഗ്രാമത്തില്‍ ഒരു വിദേശടൂറിസ്റ്റെത്തി. കാഴ്ചകള്‍ കണ്ടു നടക്കവേ ക്ഷേത്രത്തിനുള്ളില്‍ തന്‍റെ ജോലിയില്‍ വ്യാപൃതനായിരിക്കുന്ന ഒരു ശില്‍പ്പിയെ അദ്ദേഹം കണ്ടു. ശില്‍പ്പി ഏകാഗ്രതയോടെ ഒരു വിഗ്രഹം കൊത്തിയുണ്ടാക്കുകയായിരുന്നു. അയാളുടെ പ്രവൃത്തികള്‍ കൌതുകപൂര്‍വ്വം നോക്കിനില്‍ക്കവേ പെട്ടെന്ന് ശില്‍പ്പി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതിനു സമാനമായ മറ്റൊരു ശില്‍പം തൊട്ടടുത്തു തന്നെ കിടക്കുന്നത് ടൂറിസ്റ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. “താങ്കള്‍ ഒരേ പോലെയുള്ള രണ്ടു ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണല്ലേ ? ടൂറിസ്റ്റ് ചോദിച്ചു. “അല്ല” മുഖമുയര്‍ത്തി നോക്കിക്കൊണ്ട്‌ …

Read More »

ജാതിയിൽ എന്തിരിക്കുന്നു?

ട്രെയിനില്‍ യാത്രചെയ്തുകൊണ്ടിരിക്കുന്ന ഒരു സേഠ്ആഹാരം കഴിക്കാനായി തന്‍റെ പത്രം തുറക്കുവാന്‍ തുടങ്ങിയപ്പോള്‍ ആണ് അടുത്ത് ഒരു ഖാദര്‍ ധാരി ഇരിക്കുന്നത് അദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.ഖാദര്‍ ധാരി കാഴ്ചയില്‍ ഒരു നേതാവ് ആണെന്ന്തോന്നും .അദ്ധേഹത്തെ കണ്ടതോടെ സേഠ്ജിക്ക് പാത്രംതുറക്കാന്‍ മടിയായി .അദ്ദേഹം ഖാദര്‍ ധാരിയോട് ചോദിച്ചു ‘നേതാജി താങ്ങളുടെ ജാതി ഏതാണ് ?’ ‘ജാതി ന പൂഛാസാധൂകീ,പൂഛ് ലീജിയേ ജ്ഞാന്‍ ‘ (സന്യാസിമാരുടെ ജാതിയല്ല അവരുടെ ജ്ഞാനത്തെ കുറിച്ചാണ് ചോദിച്ച് അറിയേണ്ടത് ) …

Read More »