Home / മന്ത്രങ്ങള്‍

മന്ത്രങ്ങള്‍

‘ഓം’ മന്ത്രത്തിന്റെ ഗുണങ്ങള്‍ പരീക്ഷിച്ച് പതിനാലുകാരി

ഹിന്ദു എന്നത് വെറുമൊരു മതമല്ല. പകരം അത് ജീവിതത്തിലേയ്ക്കുള്ള വഴിയാണ്. മതപരമായി നാം ഉരുവിടുന്ന മന്ത്രങ്ങള്‍ ഏവര്‍ക്കും ഗുണകരമാകുന്നു എന്നതും വാസ്തവമാണ്. ഓം എന്ന മന്ത്രത്തിലൂടെ ലഭിക്കുന്ന ഗുണങ്ങളും വളരെയേറെ പ്രാധാന്യമുള്ളതാണ്. ഓം മന്ത്രം ഉരുവിടുന്നതും കേള്‍ക്കുന്നതും തളര്‍ച്ച കുറയ്ക്കുന്നു എന്നാണ് 14 വയസുകാരി അന്വേഷ ചൗധരി തെളിയിക്കുന്നത്. കൊല്‍ക്കത്തയിലെ അദമസ് വേള്‍ഡ് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അന്വേഷ അടുത്തിടെയാണ് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ശാസ്ത്ര മേളയില്‍ ഒന്നാമതെത്തിയത്. …

Read More »

ഓംകാരം

അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് പിടിച്ചുയര്‍ത്തുന്നതിന്റെ പ്രതീകമായാണ് ഓംകാരത്തെ കരുതിവരുന്നത്. ഹൈന്ദവതത്വങ്ങളുടെ അടിസ്ഥാനമായ ബ്രഹ്മത്തിന്റെ സ്പഷ്ടവും ദര്‍ശനസംബന്ധിയുമായ രൂപമാണ് ഇത്. ഓംകാരം ഉച്ചരിക്കുമ്പോള്‍ തന്നെ ആരുടെമനസ്സിലും ആ ചിഹ്നം ഓര്‍മ്മവരും. ഹൈന്ദവദര്‍ശനത്തിലെന്നതിലുപരി സിഖ്, ബുദ്ധ, ജൈനമതങ്ങളിലും ഓംകാരത്തെ അതേ അര്‍ത്ഥത്തില്‍ തന്നെ സ്വീകരിച്ചിട്ടുമുണ്ട്. ഓംകാരകത്തിന്റെ അര്‍ത്ഥതലങ്ങളെ പാരാവാരമായി ആചാര്യന്മാര്‍ വിവരിച്ചിട്ടുണ്ടെങ്കിലും കളങ്കമില്ലാത്ത ഈശ്വരഭജനമെന്നാണ് പ്രണവം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. സ്ഥിരമായി ഓംകാരം ജപിക്കുന്നവന്‍ ഓരോ അവന്‍ തന്നിലുള്ള മൃഗീയവാസന മാറ്റി ജീവിതവിജയത്തിലെത്തിച്ചേരും. അ, ഉ, …

Read More »