Home / വാര്‍ത്തകള്‍

വാര്‍ത്തകള്‍

എം. ടി വാസുദേവന്‍നായര്‍ പിന്നോക്കക്കാരുടെ പൈതൃകങ്ങളെ മോശമായി ചിത്രീകരിക്കുന്ന മനോവൈകൃതമുള്ള എഴുത്തുകാരന്‍: പ്രദീപ്‌ പെരുന്തച്ചന്‍

മാവേലിക്കര: പിന്നോക്കക്കാരുടെ പൈതൃകങ്ങളെ മോശമായി ചിത്രീകരിക്കുന്ന മനോവൈകൃതമുള്ള എഴുത്തുകാരനാണ്‌ എം. ടി വാസുദേവന്‍നായരെന്ന് പെരുന്തച്ചന്‍റെ ഇളം തലമുറക്കാരന്‍ പ്രദീപ്‌ പെരുന്തച്ചന്‍. ചാരുമ്മൂട് കരിമുളയ്ക്കല്‍ പന്തിരുകുല ജ്യോതി ക്ഷേത്രത്തിന്‍റെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യസന്ധനും, നീതിമാനും, മറ്റുള്ളവരുടെ കഷ്ട്ടപ്പാടുകളെ തിരിച്ചറിഞ്ഞ് തന്‍റെ ദൈവികമായ കഴിവുകള്‍ അവര്‍ക്കായി വിനിയോഗിച്ച മഹാവ്യക്തിത്വമായിരുന്ന പെരുന്തച്ചനെ സ്ത്രീ ലമ്പടനും, മകനോടുപോലും അസൂയയുള്ള ക്രൂരനായ അച്ഛനായും ചിത്രീകരിച്ച  എം.ടി വാസുദേവന്‍നായര്‍ കേരളത്തിലെ പിന്നോക്കക്കാരെ തെറ്റിദ്ധരിപ്പിച്ച് മാടമ്പിയായ എഴുത്തുകാരനായി …

Read More »

റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി യുഎഇ രാജകുമാരന്‍

ന്യൂദല്‍ഹി: ഇത്തവണ റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥിയായി യുഎഇ രാജകുമാരന്‍ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്‌യാന്‍ എത്തും. ഇതാദ്യമായി ന്യൂദല്‍ഹിയില്‍ അറബ് സൈനികര്‍ ഭാരത സൈന്യത്തോടൊപ്പം റിപ്പബ്ലിക് ദിന മാര്‍ച്ചില്‍ പങ്കെടുക്കും. ഈ മാസം 20ന് ഭാരതവും യുഎഇയും ആദ്യ തന്ത്രപരമായ ചര്‍ച്ചകള്‍ നടത്തും. രാജ്യസുരക്ഷ, ഭീകരപ്രവര്‍ത്തനം, രഹസ്യ വിവങ്ങളുടെ പങ്കുവയ്ക്കല്‍ തുടങ്ങിയവയാകും വിദേശകാര്യ സഹമന്ത്രി എംജെ അക്ബറും യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ മൊഹമ്മദ് ഗര്‍ഗാഷും …

Read More »

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാട്: ക്രിസ്ത്യന്‍ മിഷേലിന് വാറന്റ്

ന്യൂദല്‍ഹി; കോടികളുടെ അഴിമതി നടന്ന അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്ടര്‍ കേസില്‍ ഇടനിലക്കാരന്‍ ബ്രിട്ടീഷ് പൗരന്‍ ജെയിംസ് ക്രിസ്ത്യന്‍ മിഷേലിന് ജാമ്യമില്ലാ വാറന്റ്. ദല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്. ഭാരതത്തിലെ വിവിഐപികള്‍ക്ക് സഞ്ചരിക്കാന്‍ കോപ്ടര്‍ വാങ്ങിയതില്‍ വന്‍ ക്രമക്കേട് നടന്നുവെന്നാണ് കേസ്. മുന്‍വ്യോമസേനാ മേധാവി എസ് പി ത്യാഗി മകന്‍ എന്നിവടരക്കം പ്രമുഖര്‍ പ്രതികളായ കേസില്‍ സോണിയക്കും അഹമ്മദ് പട്ടേലിനും എതിരെ ആരോപണം ഉയര്‍ന്നിരുന്നു. കോഴ നല്‍കിയവരുടെ പട്ടികയില്‍ ഇവരുടെ …

Read More »

‘ഭീം ആപ്പ്’ ലോകത്തെ ഏറ്റവും വലിയ അത്ഭുതമാകും:  മോദി

ന്യൂഡൽഹി: നിങ്ങളുടെ പെരുവിരലിലാണ് നിങ്ങളുടെ ബാങ്കും ബിസിനസും. ഒരു വലിയ വിപ്ലവം വരികയാണ്. ഭീം ആപ്പ് ലോകത്തെ ഏറ്റവും വലിയ അത്ഭുതമാകും. ഡിജിറ്റൽ ഇടപാടുകൾക്കായുള്ള മൊബൈൽ ആപ്പ് പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീം (ബിഎച്ച്ഐഎം) ആപ്പ് വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഉപയോഗിക്കാൻ വളരെ എളുപ്പവുമാണിത്. ഉപയോഗിക്കാൻ ഇന്റർനെറ്റ് വേണമെന്ന നിർബന്ധമില്ല. ലക്കി ഗ്രഹക് യോജനയും ഡിജി–ധൻ വ്യാപാർ യോജനയും രാജ്യത്തിനുള്ള ക്രിസ്മസ് സമ്മാനങ്ങളാണ്. 100 ദിവസത്തിനുള്ളിൽ ഒട്ടേറെ കുടുംബങ്ങൾക്ക് …

Read More »

സി പി എംന്റേത് കിമ്പളം കിട്ടാത്തവരുടെ ചങ്ങല: സി കെ ജാനു 

തിരുവനന്തപുരം :ഭൂമാഫിയയുടെ കിമ്പളം കിട്ടാത്തവരുടെ ചങ്ങലയാണ് സിപിഎം നടത്തുന്നതെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ അദ്ധ്യക്ഷ സി കെ ജാനു അഭിപ്രായപ്പെട്ടു. കള്ളപ്പണക്കാർക്ക് മാത്രമാണ് രാജ്യത്ത് നോട്ട് ക്ഷാമമുള്ളതായി പരാതിയുള്ളത്. ബിനാമിപ്പണി എടുക്കുന്നവരായിരുന്നു ഒട്ടു മിക്ക പ്രധാനമന്ത്രിമാരും. എന്നാൽ നട്ടെല്ലുള്ള ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്ന് തെളിഞ്ഞു. മൗലിക അവകാശങ്ങൾ നിഷേധിക്കുന്ന സർക്കാരായി പിണറായി വിജയൻ സർക്കാർ മാറി. പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയത്തിന്‍റെ കാലം കഴിഞ്ഞെന്ന് മനസ്സിലാക്കാനാകാത്തതാണ് ഇടത് പക്ഷത്തിന്‍റെ പരാജയം. മറ്റുള്ളവർ വിളിക്കുന്ന …

Read More »

പിണറായി സർക്കാരിന്റ ജനദ്രോഹ നയങ്ങൾക്കെതിരെ കുമ്മനത്തിന്റെ ഉപവാസം തുടങ്ങി 

തിരുവനന്തപുരം: പിണറായി സർക്കാരിന്റ ജനദ്രോഹ നയങ്ങൾക്കെതിരെ കുമ്മനത്തിന്റെ ഉപവാസം തുടങ്ങി. സെക്രട്ടറിയേറ്റ് നടയിൽ തുടങ്ങിയ ഉപവാസ സമരംബിജെപി ദേശീയ വക്താവ് ഡോ. ബിസേയ് സോങ്കാര്‍ ശാസ്ത്രി ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ റേഷന്‍ വിതരണം മുടങ്ങിയതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടില്ല, ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം സംസ്ഥാനത്ത് ദളിത് പീഡനങ്ങള്‍ വര്‍ദ്ധിച്ചു. ഇതിനെതിരെ ഒരു നടപടിയും ഉണ്ടായില്ല.  മാവോയിസ്റ്റുകള്‍ എന്ന് ആരോപിച്ചുകൊണ്ട് നിരപരാധികളായ ആള്‍ക്കാരെ ആക്രമിക്കുന്നു, യുവാക്കളുടെ …

Read More »

പോപ്പുലർ ഫ്രണ്ടിന്‍റെ നിയന്ത്രണത്തിലുള്ള മലപ്പുറത്തെ സത്യസരണിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നിവേദനം

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഡാലോചന, മലപ്പുറം സത്യസരണിയുടെ തീവ്രവാദ ബന്ധം എന്നിവയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് നിവേദനം നൽകി. ടിപി വധക്കേസിൽ സംസ്ഥാനത്തെ ഉന്നത സിപിഎം നേതാക്കൾക്ക് ബന്ധമുണ്ട്. ഇത് വെളിച്ചത്തു വരാൻ നിക്ഷ്പക്ഷമായ സിബിഐ അന്വേഷണം അത്യാവശ്യമാണെന്ന് കുമ്മനം നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ടിപി വധക്കേസ് ഗൂഡാലോചനയെപ്പറ്റി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രിസിപ്പൽ സെക്രട്ടറി നേരത്തെ …

Read More »

നോട്ട് അസാധുവാക്കൽ: മോദിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുൽ രാജീവ് 

ന്യൂഡൽഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളും അഞ്ച് ആവശ്യങ്ങളും ഉന്നയിച്ച് രാഹുല്‍ രാജീവ് . രാഹുൽ രാജീവിന്റെ ചോദ്യങ്ങൾ ഇവ  1.നോട്ട് നിരോധനത്തിന് ശേഷം മൊത്തം എത്ര കള്ളപ്പണം പിടിച്ചെടുത്തു ? 2. രാജ്യത്തിന് എത്ര സാമ്പത്തിക നഷ്ടം വന്നു? എത്ര തൊഴില്‍ അവസരങ്ങൾ നഷ്ടപ്പെടുത്തി? 3. നോട്ട് അസാധുവാക്കല്‍ കാരണം എത്ര സാധാരണക്കാരുടെ ജീവന്‍ നഷ്ടമായി? ഇതില്‍ എത്രപേര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി. 4. നോട്ട് …

Read More »

സി പി എംല്‍ തമ്മിലടി തുടരുന്നു; വിഎസിനെതിരെയും കേസുണ്ടായിരുന്നെന്ന് വൈക്കം വിശ്വൻ

തിരുവനന്തപുരം: വിഎസിനെതിരെയും കേസുണ്ടായിരുന്നെന്ന് വൈക്കം വിശ്വൻ പ്രസ്ഥാവന ഇറക്കിയതോട് കൂടി സി പി എംലെ ഉള്‍പോര്  മുറുകി . അച്യുതാനന്തന് ധാര്‍മ്മികത  പറയാന്‍ എന്തവകാശമുണ്ടെന്ന് വൈക്കം ചോദിച്ചു. വിഎസിനെതിരെയും കേസുണ്ടായിരുന്നു. മണിക്കെതിരായ കേസിൽ സത്യമുണ്ടോയെന്നു കോടതി കണ്ടെത്തട്ടേ. കെട്ടിച്ചമച്ച കേസിന്റെ പേരിൽ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. അഞ്ചേരി ബേബി വധക്കേസിൽ വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ എം.എം. മണിയെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. ക്രിമിനൽക്കേസിൽ പ്രതിയായവർ മന്ത്രിസ്ഥാനത്തു തുടരുന്നതു …

Read More »

നോട്ട് നിരോധനം ഭീകരവാദവും മനുഷ്യക്കടത്തും തകര്‍ത്തു: മോദി

ഡെറാഡൂണ്‍: നോട്ട് നിരോധനത്തിലൂടെ ഭീകരവാദവും മനുഷ്യക്കടത്തും അധോലോക പ്രവര്‍ത്തനങ്ങളും തകര്‍ക്കാന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ 125 കോടി ജനങ്ങളുടെ പിന്തുണ മൂലമാണ് ഇത് സാധ്യമായതെന്നും മോദി കൂട്ടിച്ചേര്‍ത്തു. താന്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നും പറഞ്ഞതെന്താണെന്ന് കൃത്യമായി തനിക്ക് ഓര്‍മ്മയുണ്ടെന്നും അതെല്ലാം പാലിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കള്ളപ്പണമാണ് നമ്മുടെ രാജ്യത്തെ തകര്‍ക്കുന്നത്. ഈ സര്‍ക്കാര്‍ കള്ളപ്പണക്കാര്‍ക്കെതിരെയാണ് പോരാടുന്നതെന്നും ഉത്തരാഖണ്ഡിലെ ഡൊറാഡൂണില്‍ …

Read More »