Home / വാര്‍ത്തകള്‍ (page 2)

വാര്‍ത്തകള്‍

ലോകത്തെ പ്രമുഖ 15 സാമ്പത്തിക വിദഗ്ധരുമായി ഇന്ന് പ്രധാനമന്ത്രിയുടെ ചർച്ച

ന്യൂഡൽഹി: നോട്ട് അസാധുവാക്കിയ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും 2017–18 ബജറ്റിനെക്കുറിച്ചും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി ചർച്ച നടത്തും. രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമായി 15 സാമ്പത്തിക വിദഗ്ധരെയാണ്  ചർച്ചയ്‌ക്കു ക്ഷണിച്ചിരിക്കുന്നത് . കാനഡയിലെ ഓട്ടവ കാൾട്ടൺ സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രഫസർ വിവേക് ദഹേജിയ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി ഡയറക്ടർ രതിൻ റോയ്, ക്രെഡിറ്റ് സൂയിസ് മാനേജിങ് ഡയറക്ടർ …

Read More »

5000 രൂപ നിരക്കിൽ 65 ബംഗ്ലാദേശികളെ വ്യാജരേഖയുണ്ടാക്കി ഇന്ത്യാക്കാരാക്കിയ ലത്തീഫ് അറസ്റ്റിൽ

മുംബൈ : 5000 രൂപ നിരക്കിൽ 65 ബംഗ്ലാദേശികളെ വ്യാജരേഖയുണ്ടാക്കി ഇന്ത്യാക്കാരാക്കിയ ലത്തീഫ് അറസ്റ്റിൽ . നവി മുംബയിൽ നിന്നും പോലീസ് പിടിയിലായ ലത്തീഫ് അസീമിൽ നിന്നുമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത് . 62 കാരനായ ഇയാൾ വ്യാജരേഖ ഉപയോഗിച്ച് നിരവവധി ബംഗ്ലാദേശികളെയാണ് ഇന്ത്യൻ പൗരന്മാരാക്കിയത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടക്കുന്ന ബംഗ്ലാദേശുകാരെ സമീപിച്ചാണ് ഇയാൾ പൗരത്വം വിൽക്കുന്നത്. അനധികൃത …

Read More »

നവാസ് ഷെരീഫിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂദല്‍ഹി: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ഷെരീഫിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഷെരീഫിനു ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാവട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. https://twitter.com/narendramodi/status/812837696783552513

Read More »

നോട്ട് അസാധുവാക്കിയതിനെ സ്വീകരിച്ച ജനങ്ങൾക്ക് നന്ദി പറഞ് മോഡി

ന്യൂഡൽഹി : ശ്രോതാക്കൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് തുടങ്ങിയ പ്രധാനമന്ത്രി, ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും നോട്ട് അസാധുവാക്കിയ നടപടിയെ രാജ്യത്തിനു വേണ്ടി സ്വീകരിച്ച എല്ലാ ജനങ്ങൾക്കും  നന്ദി അറിയിച്ചു. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് അദ്ദേഹം ജനങ്ങളോട് നന്ദി പറഞ്ഞത്. സർക്കാരിന്റെ നല്ല തീരുമാനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചവർക്ക് ജനം ഉചിതമായ മറുപടി നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. സഹനത്തിന്റെയും ത്യാഗത്തിന്റെയും ദിനമാണിത്. ക്രിസ്തു പാവപ്പെട്ടർക്കു വേണ്ടി ത്യാഗം ചെയ്യുക മാത്രമല്ല …

Read More »

ശബരിമലയിൽ മണ്ഡലപൂജ നാളെ; സന്നിധാനത്തേക്ക് ഭക്തജന പ്രവാഹം 

സ്വാമി ശരണം: ശബരിമലയിൽ ഇന്ന് തങ്കഅങ്കി ചാർത്തി ദീപാരാധന.ശബരിമലയിലേക്ക് ഒഴുകിയെത്തുന്നത് ഭക്തജന പ്രവാഹം. നാളെ മണ്ഡലപൂജ. 42 നാൾ നീണ്ട മണ്ഡലകാല തീർഥാടനത്തിനു സമാപ്തി കുറിച്ച് നാളെ  ശ്രീകോവിൽ നട അടയ്ക്കും. തങ്കഅങ്കി ചാർത്തിയ ദീപാരാധനയും മണ്ഡലപൂജയും തൊഴുത് അയ്യപ്പന്റ അനുഗ്രഹം വാങ്ങാൻ ഭക്തരുടെ ഒഴുക്കാണ്. തങ്കഅങ്കിവഹിച്ചുള്ള ഘോഷയാത്ര  ഇന്ന് ഉച്ചയ്ക്ക് പമ്പ  ത്രിവേണിയിൽ എത്തും. അവിടെ നിന്നു ദേവസ്വം അധികൃതർ സ്വീകരിച്ച് പമ്പ ഗണപതികോവിലിൽ ദർശനത്തിനു വയ്ക്കും. 3.30ന് …

Read More »

ധനമന്ത്രി ഐസക് സുഖചികിത്സയില്‍; ജനങ്ങള്‍ക്ക്‌ റേഷനുമില്ല പെന്‍ഷനുമില്ല

തൃശൂര്‍:  ധനമന്ത്രി ടി.എം.തോമസ് ഐസക്ക് കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ സുഖചികിത്സയില്‍. റേഷനും പെന്‍ഷനും കിട്ടാതെ ജനം നാട്ടംതിരിയുമ്പോഴാണ് ഐസക്കിന്‍റെ സുഖചികിത്സ.   പന്ത്രണ്ടിനാണ്  തോമസ് ഐസക് ഇവിടെ എത്തിയത്. 29 വരെ ചികിത്സ തുടരും. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയും കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയും ചെയ്യുന്ന അവസരത്തില്‍ ഐസക്കിന്‍റെ നടപടിയില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം മുഴുവന്‍ തന്റെ തലയിലിട്ട് മുഖ്യമന്ത്രിയും …

Read More »

ഇന്നും നാളെയും ബാങ്ക് അവധി ; എടി എമ്മുകള്‍ പൂര്‍ണ്ണ സജ്ജമ്മാക്കി

തിരുവനന്തപുരം : ഇന്നും നാളെയും സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് അവധി ആയതിനാല്‍ ക്രിസ്തുമസ് ദിവസം ജനങ്ങള്‍ക്ക്‌ ആവശ്യത്തിന് പണം ലഭ്യമാക്കാന്‍ സംസ്ഥാനത്തെ എല്ലാ എ ടി എമ്മുകളും പൂര്‍ണ്ണ സജ്ജമാക്കി.  എല്ലാ എ ടി എമ്മുകളിലും ആവശ്യത്തിന് പണം നിറച്ചു . പണം നിറയ്ക്കാന്‍ പുറം കരാര്‍ എടുത്തിട്ടുള്ള എല്ലാ കമ്പനികളും സുസജ്ജമായി കഴിഞ്ഞു . പണം തീരുന്നതനുസരിച്ച് യഥാക്രമം പണം നിറയ്ക്കാന്‍ എല്ലാ കമ്പനികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

Read More »

ഭീകരവാദം അവസാനിപ്പിച്ചാൽ പാകിസ്ഥാനുമായി ചർച്ച : ഇന്ത്യ 

ന്യൂഡൽഹി :പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് തയാറാണെന്ന് ഇന്ത്യ. എന്നാൽ ചർച്ച ആരംഭിക്കണമെങ്കിൽ ഭീകരവാദികളെ പിന്തുണയ്ക്കുന്ന നടപടി അവസാനിപ്പിക്കുകയും സമാധാനമുള്ള അന്തരീക്ഷം  പാക്കിസ്ഥാൻ സൃഷ്ടിക്കുകയും വേണമെന്ന്  ഇന്ത്യൻ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.  ഇന്ത്യയുമായുള്ള പ്രശ്നങ്ങളിൽ സമാധാനപരമായ ഒത്തുതീർപ്പാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വികാസ് സ്വരൂപ്.

Read More »

ജനങ്ങളെ ഷോക്കടിപ്പിക്കും: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാന്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാന്‍ നീക്കം. യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെ കൂട്ടാനാണ് റെഗുലേറ്ററി കമ്മിഷന്റെ ശുപാര്‍ശ. ഫെബ്രുവരിയില്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നേക്കും . വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ പ്രതിസന്ധി മുന്നില്‍ കണ്ടാണ് വൈദ്യുതി നിരക്ക് കൂട്ടുക എന്ന ന്യയംമാകും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുക.  വ്യാവസായിക ആവശ്യത്തിന് മുപ്പത് പൈസ വരെയും കൂട്ടിയേക്കും. മാസം 40 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്ന ബിപി‌എല്‍ കുടുംബങ്ങളെ …

Read More »

കോണ്‍ഗ്രസിന് ജനകീയ അടിത്തറ നഷ്ടപ്പെട്ടു: ഒരു സത്യം പറഞ്ഞതിന്‍റെ സന്തോഷത്തില്‍ ആന്റണി

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന് ജനകീയ അടിത്തറയില്‍ ഇടിവുണ്ടായെന്ന് ആന്റണി. യാഥാര്‍ത്ഥ്യം മാനസിലാക്കി മുന്നോട്ട് പോകണം. ഇല്ലെങ്കില്‍ പ്രശ്നം അതീവ  ഗുരുതരമാകും. സംസ്ഥാന നേതൃത്വത്തിന് വേണ്ടത് വിട്ടുവീഴ്ച മനോഭാവമാണെന്നും ആന്റണി പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രധാന നേതാക്കള്‍ വി.എം സുധീരനും ഉമ്മന്‍‌ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ്. ഇവര്‍ വിട്ടുവീഴ്ചയ്ക്ക് തയാറായാല്‍ മാത്രമേ കോണ്‍ഗ്രസിന്റെ പ്രതിസന്ധി മറികടക്കാനാവൂ. ജനകീ‍യ അടിത്തറയില്‍ വലിയ ചോര്‍ച്ചയുണ്ടാപ്പോള്‍ തന്നെ പ്രശ്നങ്ങള്‍ പറഞ്ഞ് തിരുത്തേണ്ടതായിരുന്നു. ഇനിയും വൈകിയാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും …

Read More »