Home / വാര്‍ത്തകള്‍ (page 4)

വാര്‍ത്തകള്‍

നോട്ട് റദ്ദാക്കിയ ശേഷം രാജ്യത്ത് പിടിച്ചെടുത്തത് 3,000 കോടിയുടെ കള്ളപ്പണം

ന്യൂദല്‍ഹി: നോട്ട് പിന്‍വലിച്ച ശേഷം രാജ്യത്ത് പിടിച്ചെടുത്തത് 3,000 കോടി രൂപയുടെ കള്ളപ്പണം. നിരവധി കേസുകള്‍ അന്വേഷണത്തിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറി. കള്ളപ്പണത്തില്‍ 20 ശതമാനം കര്‍ണാടകയില്‍ നിന്നാണ്. 23 കേസുകളും ഇവിടെ രജിസ്റ്റര്‍ ചെയ്തു. മാസങ്ങള്‍ക്ക് മുന്‍പ് കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്താനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ സംശയമുള്ളവരുടെ പട്ടിക ആദായ നികുതി വകുപ്പ് തയ്യാറാക്കിയിരുന്നു. സെപ്തംബര്‍ 30നാണ് പദ്ധതി അവസാനിച്ചത്. നവംബര്‍ എട്ടിന് നോട്ട് റദ്ദാക്കല്‍ പ്രഖ്യാപിച്ചയുടന്‍ പട്ടികയനുസരിച്ച് …

Read More »

പാതയോരത്തെ മദ്യശാല പൂട്ടാനുള്ള സുപ്രീംകോടതി വിധി പിണറായിയുടെ പുതിയ മദ്യനയ ചർച്ചകൾക്കേറ്റ പ്രഹരം

തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ വേണ്ടെന്ന് സുപ്രീംകോടതി. ഈ പാതകളുടെ 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകളും അടച്ചുപൂട്ടണം. 500 മീറ്റര്‍ പരിധിക്കപ്പുറത്ത് മദ്യശാലകള്‍ ഉണ്ടെന്നുള്ളതിന്റെ സൂചനകളോ പരസ്യമോ പാതയോരങ്ങളില്‍ അനുവദനീയമല്ലെന്നും കോടതി വ്യക്തമാക്കി.  ഏപ്രില്‍ ഒന്നുമുതല്‍ ഇത് ബാധകമാണ്. കോടതി വിധി ഏറ്റവും പ്രഹരമേൽപ്പിച്ചത് പിണറായി വിജയനും കൂട്ടരും രൂപീകരിക്കാൻ തുടങ്ങിയ പുതിയ മദ്യനയ ചർച്ചകൾക്കാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മദ്യ വ്യവസായികൾക്ക് നൽകിയ ഉറപ്പ് പ്രാവർത്തികമാക്കാൻ ചർച്ചകൾ ആരംഭിച്ച …

Read More »

ഹെലികോപ്റ്റർ അഴിമതി; ഇറ്റാലിയൻ കുടുംബം കുടുങ്ങിയേക്കും 

ന്യൂഡൽഹി : അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതിയില്‍ കോൺഗ്രസ് നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന ബ്രിട്ടീഷ് അയുധ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിന്റെ ഡയറി കുറിപ്പിലെ വിവരങ്ങള്‍ പുറത്തായി . ഹെലികോപ്ടര്‍ ഇടപാടിന്റെ കരാര്‍ ലഭിക്കാന്‍ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡിന്റെ മാതൃകമ്പനി ഫിന്‍മെക്കാനിക്ക രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും 450 കോടി രൂപ കൈക്കൂലിയായി നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. ഇതില്‍ 114 കോടി രൂപ(ഏതാണ്ട് 16 മില്യണ്‍ യൂറോ) ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിനാണ് (ഇറ്റാലിയൻ കുടുംബത്തിന് …

Read More »

ലോകത്തെ ശക്തന്മാരായ നേതാക്കളില്‍ മോഡിയും

ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും കരുത്തുറ്റ നേതാക്കളുടെ ഫോബ്സ് പട്ടികയില്‍ നരേന്ദ്ര മോദിയും. ഭരണകാര്യങ്ങളില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കുകയും പാക്കിസ്ഥാനെതിരായി രാജ്യാന്തര നയതന്ത്ര നീക്കങ്ങള്‍ നടത്തുകയും തീവ്രവാദത്തിനെതിരായി അന്താരാഷ്ട്ര തലത്തില്‍ ശക്തമായ തീരുമാനങ്ങള്‍ കൈകൊള്ളുകയും ചെയ്തതാണ് മോദിയുടെ നേട്ടത്തിന് പിന്നില്‍.പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഇന്ത്യന്‍ പ്രധാനമന്ത്രി . ആദ്യ പത്തില്‍ ഇടം പിടിക്കാനായി എന്നത് അദ്ദേഹത്തിന്റെ വിജയമാണ്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അദ്ധ്യക്ഷ ജാനറ്റ് യെല്ലന്‍, മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്സ്, ഗൂഗിള്‍ …

Read More »

ഭാരതം അതിശക്തമായ സാമ്പത്തിക പരിവർത്തനത്തിൽ: നരേന്ദ്രമോഡി 

ന്യൂദല്‍ഹി: ഭാരതം അതിശക്തമായ സാമ്പത്തിക പരിവര്‍ത്തനത്തിലൂടെ കടന്നുപോവുകയാണെന്ന് പ്രധാനമന്ത്രി . കള്ളപ്പണത്തില്‍ നിന്നും അഴിമതിയില്‍ നിന്നും ഭാരതത്തെ എന്നെന്നേക്കുമായി രക്ഷിക്കുകയെന്നതാണ് തന്റെ പ്രധാന ലക്ഷ്യം. കറന്‍സി രഹിത, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള യാത്രയിലാണ് ഭാരതം. കോലാലംപൂരിൽ നടന്ന എക്കോണോമിക് ടൈംസ് ഏഷ്യന്‍ ബിസിനസ് ലീഡേഴ്സ് കോണ്‍ക്ലേവ് 2016 ല്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മോദി. പുതിയ നടപടി രാജ്യത്ത് തൊഴിലവസരങ്ങളും അല്ലെങ്കില്‍ സ്വയം തൊഴില്‍ അവസരങ്ങളും ഒരുക്കുന്നതില്‍ നിര്‍ണായകമായ …

Read More »

കള്ളപ്പണ വേട്ട തുടരുന്നു; ദല്‍ഹിയിലും ബംഗളൂരുവിലും കോടികള്‍ പിടികൂടി

ന്യൂദല്‍ഹി: ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ ദല്‍ഹിയിലെ ഹോട്ടലില്‍ നിന്നും 3.25 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. ബംഗളുരുവിലെ പരിശോധനയില്‍ 2.25 കോടി രൂപയുടെ പുതിയ നോട്ടുകളും പിടികൂടി.ആദായനികുതി വകുപ്പും ദല്‍ഹി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ദല്‍ഹി കരോള്‍ ബാഹിലെ ഒരു ഹോട്ടലില്‍ നിന്നും പഴയ കറന്‍സി നോട്ടുകള്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ പിടിയിലായിട്ടുണ്ട്. ഇവര്‍ക്ക് ഹവാല ഇടപാടുമായി ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവരെ പോലീസ് …

Read More »

പാര്‍ലമെന്‍റാക്രമണം: വീരബലിദാനികള്‍ക്ക് ശ്രദ്ധാഞ്ജലി

ന്യൂദല്‍ഹി: പാര്‍ലമെന്റാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കും ഭീകരരെ തുരത്തുന്നതിനിടെ’ വീരമൃത്യു വരിച്ചവര്‍ക്കും ആദരാഞ്ജലി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. 2001 ഡിസംബര്‍ 13നുണ്ടായ ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടിരുന്നു. ലഷ്‌ക്കര്‍, ജെയ്‌ഷെ ഭീകരര്‍ സംയുക്തമായാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ അഞ്ചു ഭീകരരെയും വധിച്ചു. ആറ് പോലീസുകാര്‍ക്കും രണ്ട് പാര്‍ലമെന്റ് സുരക്ഷാ ജീവനക്കാര്‍ക്കും തോട്ടക്കാരനും ആക്രമണത്തില്‍ ജീവന്‍ നഷ്ടമായിരുന്നു. ജന്മഭൂമി: http://www.janmabhumidaily.com/news527297#ixzz4SiASoPAR

Read More »

മാവോയിസ്റ്റ് സാന്നിധ്യം: സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

കോഴിക്കോട്: നിലമ്പൂരിന് പുറമേ വയനാട്ടിലും മാവോയിസ്റ്റുകള്‍ ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പുറത്തു വന്നതോടെ മലബാറില്‍ തണ്ടര്‍ബോള്‍ട്ടും പോലീസും സുരക്ഷ ശക്തമാക്കി. തിരിച്ചടിക്കുമെന്ന സൂചന നല്‍കി പ്രചരിക്കുന്ന ലഘുലേഘകളെയും പോലീസ് ഗൗരവത്തിലാണ് കാണുന്നത്. വനമേഖലയോടു ചേര്‍ന്നു കിടക്കുന്ന പോലീസ് സ്റ്റേഷനുകള്‍ക്കും വനംവകുപ്പ് ഓഫീസുകള്‍ക്കുമാണ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വയനാട്ടില്‍ മേപ്പാടി, തിരുനെല്ലി, വെള്ളമുണ്ട സ്റ്റേഷനുകളും പാലക്കാട് ജില്ലയില്‍ അഗളി സ്റ്റേഷനും സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ട്. കാസര്‍കോട് ജില്ലയില്‍ …

Read More »

കര്‍ണാടകയില്‍ 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി

ബംഗളുരു: കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ എന്‍‌ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി. കമ്മിഷന്‍ വാങ്ങി പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ നല്‍കുന്ന സംഘത്തിലെ ഏഴ് പേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. നോട്ടുകള്‍ മാറ്റി വാങ്ങാനുണ്ടെന്ന് പറഞ്ഞാണ് എന്‍‌ഫോഴ്സ്‌മെന്റ് സംഘം ഇടനിലക്കാരെ പിടികൂടിയത്. ഇടനിലക്കാര്‍ക്ക് ബാങ്ക് ഉദ്യോഗസ്ഥന്മാരുമായുള്ള ബന്ധത്തെക്കുറിച്ചും എന്‍‌ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്. ഇടനിലക്കാര്‍ക്ക് ചില ബാങ്ക് ഉദ്യോഗസ്ഥര്‍ തന്നെ പുതിയ നോട്ടുകള്‍ എത്തിച്ചുകൊടുക്കുന്നുണ്ടുള്ള …

Read More »

ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നു

കൊച്ചി: ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നു. അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ആയിരത്തി നാനൂറ്റി തൊണ്ണൂറ്റി ഒന്നാം ജന്മദിനമാണ് ലോകമെങ്ങും ഇന്ന് വിശ്വാസികള്‍ ആഘോഷിക്കുന്നത്. അറബ്‌ മാസം റബീഉല്‍ അവ്വല്‍ 12 ആണു മുഹമ്മദ്‌ നബിയുടെ ജന്മദിനം. പള്ളികളില്‍ ഖുറാന്‍ പാരായണവും കുട്ടികളെ അണിനിരത്തിയുള്ള നബി ദിന റാലികളും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു. കേരളത്തില്‍ സുന്നി വിഭാഗക്കാരാണ് നബി ദിനം ആഘോഷിക്കുന്നത്.

Read More »