Home / വാര്‍ത്തകള്‍ (page 5)

വാര്‍ത്തകള്‍

പാക് പ്രകോപനങ്ങള്‍ക്ക് യോജിച്ച മറുപടി നല്‍കും: രാജ്‌നാഥ് സിംഗ്

ജമ്മു: പാക്കിസ്ഥാന്റെ അതിര്‍ത്തിയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് യോജിച്ച മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. പാക്കിസ്ഥാന്‍ ഭീരുത്വം നിറഞ്ഞ ഭീകരവാദ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യയെ അസ്ഥിരമാക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിന് ഇന്ത്യ തക്കതായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അതു നടപ്പാവില്ല. സ്വാതന്ത്ര്യത്തിനുശേഷം നാലുതവണയാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചത്. അപ്പോഴെല്ലാം ഇന്ത്യന്‍ സൈന്യം ശക്തമായ മറുപടി നല്‍കിയിട്ടുണ്ട്. 1971 ല്‍ …

Read More »

രാഷ്ട്രപതിയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോദി

ന്യൂദല്‍ഹി: രാഷ്ട്രപതിയ്ക്ക് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രണാബ് മുഖര്‍ജിയെപ്പോലുളള വ്യക്തിത്വത്തെ രാഷ്ട്രപതിയായി ലഭിച്ചതില്‍ രാജ്യം അഭിമാനിക്കുന്നതായും മറ്റെന്തിനെക്കാളും രാജ്യത്തിന്റെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. പ്രണാബ് മുഖര്‍ജിയുടെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനുമായി പ്രാര്‍ഥിക്കുന്നതായും അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ജ്ഞാനവും രാജ്യത്തിന് ഏറെ പ്രയോജനകരമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി, കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി …

Read More »